Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ചൊവ്വാഴ്ച വൈകിട്ട് ഷാര്‍ജയിലെ അല്‍ നഹ്ദയിലെ റെസിഡന്‍ഷ്യല്‍ ടവറിലുണ്ടായ വന്‍ തീപിടിത്തം നിയന്ത്രണ വിധേയമായതോടെ ഒഴിവായത് വലിയ ദുരന്തം...സംഭവസ്ഥലത്തുണ്ടായിരുന്ന ദുബായിൽ മീഡിയാ ക്യാമറാമാനായി ജോലി ചെയ്യുന്ന എറണാകുളം മഞ്ഞുമ്മൽ സ്വദേശി ഡീൻ ജോസ് എജിഡിയോസ് കണ്ണീർ വീണ ആ രാത്രിയുടെ അനുഭവം പങ്കിടുന്നത് ഇങ്ങനെ

06 MAY 2020 06:09 PM IST
മലയാളി വാര്‍ത്ത

. ഇന്നലെ രാത്രി 9 മണിയോടെ പൊട്ടിപ്പുറപ്പെട്ട തീ 49 നില കെട്ടടത്തെ പൂര്‍ണ്ണമായി വിഴുങ്ങിയെങ്കിലും ഷാര്‍ജ സിവില്‍ ഡിഫന്‍സ് ടീമുകളുടെ കൃത്യമായ ഇടപടലോടെ വലിയ ദുരന്തം ഒഴിവാവുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി 9.04 നാണ് ഷാര്‍ജയിലെ അബ്‌കോ ടവറില്‍ പത്താം നിലയില്‍ നിന്നും തീ പടര്‍ന്നതെന്ന് കരുതുന്നത്. 38 റെസിഡന്‍ഷ്യല്‍ നിലകള്‍, ഒന്‍പത് ലെവല്‍ കാര്‍ പാര്‍ക്കിംഗ് മറ്റു സേവനങ്ങള്‍ക്കായി രണ്ട് നിലകള്‍ എന്നിങ്ങനെയുള്ള 49 നില കെട്ടിടത്തെയാണ് അഗ്നി വിഴുങ്ങിയത്.

തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തതോടെ താമസക്കാരെ കൂട്ടമായി ഒഴിപ്പിക്കുകയായിരുന്നു. ഓരോ നിലയിലും 12 ഫ്‌ലാറ്റുകളാണുണ്ടായിരുന്നത്. സിവില്‍ ഡിഫന്‍സിന് ആദ്യത്തെ ഫയര്‍ അലേര്‍ട്ട് ലഭിച്ചതിന് രണ്ട് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മിന, അല്‍ നഹ്ദ ഫയര്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ഷാര്‍ജ പോലീസ് എയര്‍ വിംഗും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു

സംഭവത്തില്‍ 8 പേര്‍ക്ക് നിസ്സാര പരിക്കേറ്റു. പുക ശ്വസിച്ച അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നിന്നും പരിക്കേറ്റ ഏഴ് പേര്‍ക്ക് ചികിത്സ നല്‍കി.

അപകടത്തെ തുടര്‍ന്ന് ഫ്‌ളാറ്റുകളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പോലീസ് ഡ്രോണ്‍ ഉപയോഗിച്ചുവെന്ന് ഷാര്‍ജ പോലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കേണല്‍ ഡോ. അലി അബു അല്‍ സൗ ദ് പറഞ്ഞു. കെട്ടിടത്തില്‍ നിന്നും കത്തുന്ന അവശിഷ്ടങ്ങള്‍ പുറത്തേക്ക് തെറിച്ചുവീഴുകയും നിലത്തേക്ക് തീപടരുകയും ചെയ്യുന്ന അവസ്ഥവരെ ഉണ്ടായിരുന്നു. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും അഗ്നിക്കിരയായി

തീപിടിക്കുന്നസമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന ദുബായിൽ മീഡിയാ ക്യാമറാമാനായി ജോലി ചെയ്യുന്ന എറണാകുളം മഞ്ഞുമ്മൽ സ്വദേശി ഡീൻ ജോസ് എജിഡിയോസ് സംഭവത്തിന് ആദ്യാവസാനം വരെ സാക്ഷ്യം വഹിച്ചു. താമസക്കാരുടെ കണ്ണീർ വീണ ആ രാത്രിയെക്കുറിച്ച് ഞെട്ടലിൽ നിന്ന് ഇതുവരെ മോചിതനാകാത്ത ഡീൻ അനുഭവം പങ്കിടുന്നത് ഇങ്ങനെ

ഇന്നലെ രാത്രി ഏകദേശം ഒൻപതു മണി കഴിഞ്ഞപ്പോൾ ഭക്ഷണം കഴിച്ചു ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആളുകളുടെ ഒച്ചയും ബഹളവും കേട്ട് നോക്കിയപ്പോൾ ആംബുലൻസ് പോകുന്നത് കണ്ടു . കോവിഡ്–19 പോരാളികക്കായുള്ള കയ്യടിയായിരിക്കാമെന്നു കരുതി കർട്ടൻ അടയ്ക്കുമ്പോൾ എന്തോ പ്രകാശം കണ്ടു നോക്കി.

ഞങ്ങളുടെ കെട്ടിടത്തിന് പുറകിൽ ചെറിയൊരു തീ കത്തുന്ന പോലെ തോന്നി. എൻ്റെ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്നതുകാരണം വേഗം ഇറങ്ങി ഒന്ന് നോക്കിയേക്കാമെന്നു കരുതി താക്കോലുമെടുത്തു ഓടിയെത്തിയപ്പോഴേക്കും കാറിനുമുകളിലേക്കു തീയോടെ ഒരു അലുമിനിയം ഷീറ്റ് വന്നു വീണു . പിന്നീട് ഒന്നും ആലോചിച്ചില്ല മുകളിലേക്ക് ഒന്ന് നോക്കി ഉടനെ കാറിലേക്കു ഓടിക്കയറി. ധ്രുതഗതിയിൽ കാർ ദൂരേക്ക്‌ മാറ്റിയിട്ടു. പിന്നീട് ഞാൻ താമസിക്കുന്ന ബിൽഡിങ്ങിൽ നിന്നു എല്ലാവരോടും പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും എൻ്റെ കുടുംബത്തെ താഴേക്ക് ഇറക്കുകയും ചെയ്തു

പിന്നീട് ഓടിയിറങ്ങുന്നവരെ സഹായിക്കാനും മറ്റുമായി അവിടേക്കു ചെന്നു. സഹിക്കാൻ കഴിയാത്ത കാഴ്ചയായിരുന്നു അവിടെ. മലയാളികൾ മുതൽ എല്ലാ രാജ്യക്കാരും നിലവിളിയോടെ പ്രാണനും കൊണ്ട് ഓടുന്നു.

ഇതിനിടയിൽ ഒട്ടേറെ സ്ത്രീകളും കുട്ടികളും അമ്മമാരും താഴെ വീഴുന്നു. ഓടിയെത്തിയ തളർച്ചയിൽ ശ്വാസം പോലും ലഭിക്കാതെ ഭീതിയുടെ നടുവിൽ ഒരു രാത്രി. അപ്പോഴേയ്ക്കും പൊലീസും ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ആംബുലൻസും സിവിൽ ഡിഫൻസും എത്തിക്കഴിഞ്ഞു. അമ്പതോളം നിലകളുള്ള കെട്ടിടത്തിലെ തീയണക്കാൻ കഠിന ശ്രമമായിരുന്നു. ആർക്കും ആപത്തൊന്നും സംഭവിക്കരുതേ എന്ന് മനമുരുകി പ്രാർഥിച്ചു

പിന്നീട്, എല്ലാവര്‍ക്കും പൊലീസും അഗ്നിശമനസേനയും ചേർന്ന് താമസ സൗകര്യം ഏർപ്പെടുത്തി പുലർച്ചെ രണ്ടോടെ എല്ലാം ഒന്ന് ശാന്തമായി. എങ്കിലും രാത്രി ശരിക്ക് ഉറങ്ങാൻ സാധിച്ചില്ല. കൺമുന്നിൽ ആളിക്കത്തുന്ന തീയും കെട്ടിടത്തിൽ നിന്ന് പ്രാണരക്ഷാർഥം ഇറങ്ങിയോടുന്ന താമസക്കാരും മാത്രം. തിരിഞ്ഞുംമറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.

രാവിലെ തന്നെ പുറത്തിറങ്ങി സംഭവ സ്ഥലത്തെത്തിയപ്പോൾ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. എൻ്റെ കാറിനോട് ചേർന്ന് പാർക്ക് ചെയ്ത അഞ്ചിലേറെ കാറുകൾക്ക് കത്തിപ്പോയിരിക്കുന്ന കാഴ്ച നടുക്കത്തോടെയാണ് ഞാൻ കണ്ടത്. കെട്ടിടാവശിഷ്ടങ്ങൾ വീണ് പരിസരമാകെ ഭീതി ജനിപ്പിച്ചു. ഏതോ ഹോളിവുഡ് സിനിമയിൽ കണ്ട കറുത്ത പ്രദേശം പോലെ തോന്നിപ്പിച്ചു, അവിടെമാകെ. താമസക്കാർ ആരും സ്ഥലത്തില്ലായിരുന്നു. ഒരു വലിയ ദുരന്ത രാത്രിയുടെ ഭീതിതമായ ഓർമകളുമായി ഞാൻ കുറേ നേരം അവിടെ നിന്നു
തികച്ചും നടുക്കുന്ന അനുഭവം തന്നെയാണ് ഡീൻ ജോസ് എജിഡിയോസ് പങ്ക് വെക്കുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (36 minutes ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (54 minutes ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (1 hour ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (1 hour ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (1 hour ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (1 hour ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (1 hour ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (2 hours ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (2 hours ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (2 hours ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (2 hours ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (2 hours ago)

Malayali Vartha Recommends