സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ മലയാളികള്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം റാങ്ങാട്ടൂര്‍ നടുവട്ടം സ്വദേശി തെക്കേ പീടിയേക്കല്‍ അബ്ദുള്‍ ലത്തീഫിന്റെ ഭാര്യ രഹ്ന (52), മകള്‍ ഡോ. നഹ്‌ല നര്‍മിന്‍ (29) എന്നിവരാണ് മരിച്ചത്. ഖത്തര്‍ പെട്രോകെമിക്കല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവാസിയായ അബ്ദുള്‍ ലത്തീഫ്.
ഉംറ തീര്‍ത്ഥാടനത്തിനായി ഖത്തറില്‍നിന്ന് റോഡുമാര്‍ഗമാണ് കുടുംബം മക്കയിലെത്തിയത്. ഇവിടെനിന്നും ഉംറ പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ ത്വാഇഫയില്‍നിന്ന് റിയാദിലേക്കുള്ള എക്‌സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. റോഡിലൂടെ പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഇവര്‍ സഞ്ചരിച്ചിരുന്ന ലാന്റ് ക്രൂയിസര്‍ കാറിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പതിച്ചതോടെ ഡ്രൈവറുടെ കാഴ്ച മറയുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡില്‍ പലതവണ മറിഞ്ഞു.
വാഹനത്തിലുണ്ടായിരുന്ന അബ്ദുള്‍ ലത്തീഫും രണ്ട് പെണ്‍മക്കളും പേരക്കുട്ടിയും പരിക്കുകളോടെ രക്ഷപ്പെട്ടു, രഹ്നയുടെയും നഹ്‌ലയുടെയും മൃതദേഹങ്ങള്‍ ദലം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവരെ സൗദിയില്‍തന്നെ ഖബറടക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha






















