സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ സഹാറൻപുർ സ്വദേശി മുഹമ്മദ് ഹമ്മാദ് (27) ആണ് ജോലിക്കിടയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചത്. മുഹമ്മദ് നുമാൻ - ജംഷിദ ദമ്പതികളുടെ മകനാണ്.
ജുബൈൽ റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമപരമായ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം സൗദിയിൽ തന്നെ സംസ്കരിക്കും.
" a
https://www.facebook.com/Malayalivartha



























