Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

പ്രവാസികളുടെ മടക്കം: അനർഹരെ തിരുകികയറ്റുന്നു.. മുന്‍ഗണനാ പട്ടികയിൽ വ്യാപക അട്ടിമറിയെന്ന് ആരോപണം ; അനർഹർ ഇടംപിടിച്ച വന്ദേ ഭാരത്

10 MAY 2020 10:09 AM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലേക്കെത്തിക്കാൻ ഉള്ള ശ്രമങ്ങൾ നടന്നു വരികയാണ്. നിരവധി വിവാദങ്ങൾക്കൊടുവിലാണ് പ്രവാസികൾക്ക് നാട്ടിലേക്കുള്ള മടക്കം പോലും സാധ്യമായത്. കേന്ദ്രം വിമാന സർവീസിനുള്ള അനുമതി നൽകാത്തതിനാൽ വളരെ അനിശ്ചിതത്വത്തിലായിരുന്നു പ്രാസികളുടെ മടങ്ങി വരവ്.പിന്നീട് നിരവധി സമ്മര്ദങ്ങള്ക്കു ശേഷമാണ് പ്രവാസികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവ് സാധ്യമായതും. എന്നാൽ ഇതിനായി ഒരു മുൻഗണന പട്ടികയും ഗവൺമെന്റ് പ്രഖ്യാപിച്ചിരുന്നു,.ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മടങ്ങി വരവ് എന്നായിരുന്നു ഗവണ്മെന്റ് പറഞ്ഞത്.

എന്നാൽ ഇപ്പോൾ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ മുൻഗണനാ പട്ടിക അട്ടിമറിച്ചതുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകമാവുകയാണ് . അർഹരായ പലരെയും പുറന്തള്ളി സ്വാധീനത്തിലൂടെ പട്ടികയിൽ ഇടം പിടിക്കാൻ യു.എ.ഇക്ക് പുറമെ കുവൈത്തിലും നീക്കം നടന്നതായാണ് വെളിപ്പെടുത്തൽ.

ഗർഭിണികൾ ഉൾപ്പെടെ അടിയന്തരമായി നാട്ടിലെത്തേണ്ട ആയിരങ്ങളെ അവഗണിച്ചാണ് മുൻഗണനാ പട്ടികയിൽ സ്വന്തക്കാരെ തിരുകി കയറ്റാൻ ആസൂത്രിത നീക്കം തന്നെ നടന്നത്,ഇപ്പോൾ നടക്കുന്നതും.. ഇതിനെതിരെ വ്യാപക പരാതികളാണ് പല ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്‍റെയും ഗൾഫ് നയതന്ത്ര കേന്ദ്രങ്ങളുടെയും പൂർണ മേൽനോട്ടത്തിലാണ് മുൻഗണനാ പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ വരും ദിവസങ്ങളിലും അനർഹർ കയറിക്കൂടുന്ന സാഹചര്യം ഉണ്ടാകരുതെന്ന ആവശ്യമാണ് പ്രവാസ ലോകത്തു നിന്നും ഉയരുന്നത്. മുൻഗണനാ പട്ടിക പരസ്യപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

ആശങ്കകളുടെ നടുവിൽ, ആകാംക്ഷയോടെയുള്ള കാത്തിരിപ്പിനൊടുവിൽ യു.എ.ഇ.യിൽനിന്ന് പുറപ്പെട്ട വിമാനങ്ങളിലേക്കാണ് നിരാലംബരെ വകഞ്ഞുമാറ്റി അത്യാവശ്യക്കാർ അല്ലാത്തവർകൂടി കടന്നുകയറിയത്. ജോലി നഷ്ടപ്പെട്ടവർ, പ്രായമായവർ, അടിയന്തരചികിത്സ വേണ്ടവർ, ഗർഭിണികൾ എന്നിവർക്കുവേണ്ടി ആദ്യയാത്ര പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ, ഈ പട്ടികയിലൊന്നുംപെടാത്ത പൂർണ ആരോഗ്യവാൻമാർ അതിക്രമിച്ചുകയറി നാടുപറ്റുന്നതാണ് കണ്ടത്. ഒരു പരിധിവരെ നിയന്ത്രണങ്ങൾ പാലിക്കപ്പെട്ടുവെങ്കിലും ജോലിയും വിസയും സുരക്ഷിതത്വവും ഇപ്പോഴും ഉള്ളവരും അർഹരെ തള്ളിമാറ്റി നാട്ടിലേക്കുള്ള വിമാനത്തിൽ കയറിപ്പറ്റി.
ഇനിയും നിരവധിപേരുടെ കഥകൾ പുറം ലോകം അറിയാൻ ബാക്കിയാണ്.ജോലി നഷ്ടപെട്ടും ഒരുനേരത്തെ ആഹാരം പോലും കഴിക്കാൻ കഴിയാതെയും രോഗം ബാധിച്ച് പരിചരിക്കാൻ പോലും ആളില്ലാതെയും നിരവധിപേരാണ് മണലാരണ്യങ്ങളിൽ കുടുങ്ങി കിടക്കുന്നത്. പ്രസവത്തിനായി നാട്ടിലേക്കു വരൻ ടിക്കറ്റ് എടുത്തു കാത്തിരിക്കുമ്പോൾ കോവിഡ് കാരണം യാത്ര മുടങ്ങിയവരും നിരവധിപേരാണ്. പൂര്ണഗര്ഭിണികൾ വരെ ഈ കൂട്ടത്തിൽ ഉണ്ട്. പ്രസവാനന്തര ശുശ്രൂഷ പോലും അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യമാണ്.കൂട്ടിരിപ്പിനു പോലും ആളില്ലാത്ത അവസ്ഥയാണ് പലർക്കും.ഇങ്ങനെയുള്ളവർക്കാണ് മുൻഗണന എന്ന് ഭരണാധികാരികൾ ആവർത്തിക്കുമ്പോഴും അർഹരായ ഭൂരിഭാഗംപേരും ഇപ്പോഴും പട്ടികയ്ക്ക് പുറത്താണ്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രവാസി കൂട്ടായ്മകൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പരാതിയും നൽകിയിട്ടുണ്ട്.
വിമാനത്താവളത്തിന് പുറത്തു കണ്ണീരോടെ കാത്തു നിൽക്കുന്നവരുടെ കഥകൾ, പൂര്ണഗര്ഭിണികളുടെ ആശങ്കകൾ, വാർധക്യത്തിൽ വിദേശത്തു കുടുങ്ങിപോയവർ ,ഒരു ആയുഷ്കാലം മുഴുവൻ ചുട്ടുപഴുത്ത മണലിൽ അധ്വാനിച്ചു ഒടുവിൽ രോഗം തളർത്തിയവർ..ഇങ്ങനെ നിരവധിപേരുടെ കണ്ണീർചാലുകളിലൂടെയാണ് സുഖശീതളിമയിൽ ആറാടുന്നവർ പലരും സ്വാർത്ഥ ലാഭത്തിലൂടെ,തങ്ങളുടെ സ്വാധീനത്തിലൂടെ ഈ അവസരത്തെ മുതലെടുത്തത് . ഈ അടിയന്തര ഘട്ടത്തിലും സ്വന്തം ഉത്തരവാദിത്തം മറന്ന് ,അർഹരെ തഴഞ്ഞ് വേണ്ടപ്പെട്ടവർക്ക് വഴിവിട്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നവർ നിരാലംബരുടെ കണ്ണീർ കാണാതെ പോകുന്നത് എന്തുകൊണ്ടാണ് ? ഇത്തരം അടിയന്തര ഘട്ടത്തിൽ എങ്കിലും സ്വാർത്ഥത മറന്നു അർഹരായവർക്ക്‌ വഴിമാറികൊടുക്കാൻ നാം എന്നാണ് പഠിക്കുക?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (7 minutes ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (23 minutes ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (52 minutes ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (59 minutes ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (1 hour ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (1 hour ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (1 hour ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (1 hour ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (1 hour ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (1 hour ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (1 hour ago)

കേരളത്തിന്റെ തനത് പാരമ്പര്യങ്ങള്‍ പരിചയപ്പെടുത്തി കേരള ട്രാവല്‍ മാര്‍ട്ട് 2026  (1 hour ago)

Malayali Vartha Recommends