മെസിയെ കേരളത്തിലെത്തിച്ചത് സംമ്പന്ധിച്ച് വിവാദം: നടപടിക്രമങ്ങളില്‍ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നും അക്കാര്യം മുന്‍ കായികമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍

മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി നടത്തിയ ഇടപാടുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അര്‍ജന്റീനിയന്‍ ടീമിനെയും മെസിയെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി നടത്തിയ നടപടിക്രമങ്ങളില്‍ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നും അക്കാര്യം മുന്‍ കായികമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
മന്ത്രിക്ക് സ്‌പെയിനില്‍ പോകുന്നതിന് ഏതെങ്കിലും കരാറിന്റെ ആവശ്യമില്ലെന്നും സര്‍ക്കാരുമായല്ല കരാര്‍ നടന്നിട്ടുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു. നാട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ മറയ്ക്കാനാണ് ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും അന്വേഷിക്കാനുണ്ടെങ്കില്‍ അങ്ങനെ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര മത്സരത്തിന് സജ്ജമാകാനാണ് കലൂര്‍ സ്‌റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.
'എന്ത് അന്വേഷണം നടക്കുമെന്ന് അറിയില്ല. മന്ത്രിക്ക് സ്‌പെയിനില്‍ പോകാന്‍ കരാറൊന്നും വേണ്ട. ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധമാറ്റാനുള്ള ശ്രമമാണിതെന്ന സംശയമുണ്ട്. ചില കാര്യങ്ങള്‍ മാത്രമേ തനിക്കറിയൂ. ക്രമക്കേട് നടന്നിട്ടില്ല. ഔദ്യോഗികമായി തനിക്ക് കത്ത് കിട്ടിയിട്ടില്ല. അന്നത്തെ കായികമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കും' പിണറായി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























