സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്: ശ്രീറാം ഓടിച്ച പെൺസുഹൃത്ത് വഫയുടെ കെൽ ബി എം ഡബ്ലു 350 വോക്സ് വാഗൻ വെന്റോ കാർ കൃത്യ വാഹനത്തിൽ നിന്ന് ശേഖരിച്ച 7 തൊണ്ടിമുതലുകൾ കോടതിയിൽ തിരിച്ചറിഞ്ഞ് മഹസർ സാക്ഷി: മഹസർ ആറാം രേഖയായി കോടതി തെളിവിൽ സ്വീകരിച്ചു...

സിറാജ് ദിന പത്രത്തിൻ്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിനെതിരായ വിചാരണയിൽ ശ്രീറാം ഓടിച്ച പെൺ സുഹൃത്ത് വഫയുടെ കെൽ ബി എം ഡബ്ലു 350 വോക്സ് വാഗൻ വെന്റോ കാർ കൃത്യ വാഹനത്തിൽ നിന്ന് ശേഖരിച്ച 7 തൊണ്ടിമുതലുകൾ കോടതിയിൽ തിരിച്ചറിഞ്ഞ് മഹസർ സാക്ഷി. വിളപ്പിൽശാല സ്വദേശി സജീറിനെയാണ് പന്ത്രണ്ടാം സാക്ഷിയായി വിസ്തരിച്ചത്. കാറിൽ നിന്ന് കണ്ടെടുത്ത 36 സൈസ് അരക്കൈ ടീ ഷർട്ട് - 1, ശ്രീറാം ധരിച്ച കടുംനീല നിറത്തിലുള്ള ജീൻസ് പാന്റ് , രക്തക്കറ കോട്ടൺ ഗൗസിൽ ശേഖരിച്ചത്,
വലത് മുൻവശം സീറ്റിൽ കാണപ്പെട്ട രക്തക്കറയുളള ഗൗസ്, മുൻ വശം വലതു സീറ്റിൽ കാണപ്പെട്ട തലമുടി, ടിഷ്യു പേപ്പർ , മുൻവശം ഇടത് സീറ്റിൽ കാണപ്പെട്ട തലമുടി, മുൻ വശം ഇടത് സീറ്റ് താഴെ കാണപ്പെട്ട തലമുടി എന്നീ 7 ലക്ഷ്യം വക തൊണ്ടിമുതലുകൾ ആണ് തിരിച്ചറിഞ്ഞ് മൊഴി നൽകിയത്. അവ പ്രോസിക്യൂഷൻ ഭാഗം 4 മുതൽ 10 വരെ തൊണ്ടിമുതലുകളായി അക്കമിട്ട് തിരുവനന്തപുരം നാലാം അഡീ ജില്ലാ കോടതി ജഡ്ജി സുധാകാന്ത് തെളിവിൽ സ്വീകരിച്ചു. വാഹന മഹസർ ആറാം രേഖയായി കോടതി തെളിവിൽ സ്വീകരിച്ചു.
https://www.facebook.com/Malayalivartha























