സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

നീറ്റ് പരീക്ഷാ ക്രമക്കേടുകൾ തകർത്തത് ഒരു വിദ്യാർത്ഥിനിയുടെ ജീവൻ മാത്രമല്ല, ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് എന്നതിന്റെ നേർക്കാഴ്ചയാവുകയാണ് കാസർകോട് നിന്നുള്ള ഈ ദാരുണ വാർത്ത. കഴിഞ്ഞ ജൂണിൽ നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജ ആർ മഹേഷിന്റെ വേർപാട് താങ്ങാനാകാതെ സഹോദരൻ അർജുനും ജീവിതം അവസാനിപ്പിച്ചു. ദുബായിൽ എൻജിനീയറായിരുന്ന അർജുൻ, താൻ നാട്ടിലെത്തിയ വിവരം അമ്മയോട് പോലും വെളിപ്പെടുത്താതെ മംഗളൂരുവിലെ ഹോട്ടൽ മുറിയിലാണ് മരണത്തിന് കീഴടങ്ങിയത്. മുറിയിൽ നിന്നും പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പ് ഈ കുടുംബത്തിന്റെ കണ്ണീരിന്റെ ആഴം വ്യക്തമാക്കുന്നു...
https://www.facebook.com/Malayalivartha























