Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..

'ഇവിടെ ആരെയാണ് പ്രവാസികളായ നമ്മൾ വിശ്വസിക്കേണ്ടത്.ഞങ്ങൾ ഇനി എന്താണ് ചെയ്യേണ്ടത്.എവിടെയാണ് ഇനി സംസാരിക്കേണ്ടത്.ആരോടാണ് ഞങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കേണ്ടത്...' നിലപാടുകൾ മാറിമറിയുന്നതിൽ ആശങ്ക ഉന്നയിച്ച് ആശ്രയ താമരശ്ശേരി

04 JUNE 2020 02:45 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ ഒരുകാര്യത്തിൽ അല്ലെങ്കിൽ മറ്റൊരു കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിൽ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങളിൽ ആശങ്കാകുലരാണ് പ്രവാസികൾ. എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. തന്റെ ഫേസ്ബുക്കിലാണ് ആശയം പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

കേരളത്തിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നടക്കം പ്രവാസികൾ എത്തുന്നത് കുറയ്ക്കണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി കേന്ദ്ര സഹമന്ത്രി ശ്രീ മുരളീധരൻ ആവർത്തിച്ച് പറയുമ്പോഴും,അതിനെ നിഷേധിച്ച് കൊണ്ട് മുഖ്യമന്ത്രിയും.ഇവിടെ ആരെയാണ് പ്രവാസികളായ നമ്മൾ വിശ്വസിക്കേണ്ടത്.ഞങ്ങൾ ഇനി എന്താണ് ചെയ്യേണ്ടത്.എവിടെയാണ് ഇനി സംസാരിക്കേണ്ടത്.ആരോടാണ് ഞങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കേണ്ടത്. പേരിന് മാത്രം പത്രസമ്മേളനവും പ്രസ്താവനകളുമായി കേരളത്തിലെ പ്രതിപക്ഷവും. പ്രവാസികൾക്ക് വേണ്ടി ശക്തമായ പ്രതിഷേധമൊന്നും പ്രതിപക്ഷ കക്ഷികൾ ചെയ്ത് കണ്ടില്ല.ഇതൊക്കെ കാണുമ്പോൾ പഴയകാലത്തെ രാഷ്ട്രിയ സിനിമകൾ ഓർമ്മ വരുന്നു.ഭരണകക്ഷി നേതാവായ മന്ത്രിയോട് പ്രതിപക്ഷകക്ഷി നേതാക്കൾ പറയുന്നത്.നിങ്ങൾ അങ്ങ് കാര്യങ്ങൾ നടത്തിക്കോളു.ഞങ്ങൾ പേരിന് മാത്രം സമരം നടത്തും.അത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്.

അതുപോലെയാണ് ഇപ്പോൾ പ്രവാസിയുടെ കാര്യത്തിൽ എല്ലാ രാഷ്ട്രിയ പാർട്ടികളുടെ പ്രസ്താവനങ്ങൾ കാണുമ്പോഴും കേൾക്കുമ്പോഴും തോന്നുന്നത്.എന്തോ ഒരു നാടകം ഇതിൻെറ പിന്നിലുണ്ടോയെന്ന് ഒരു സംശയം.എന്തായാലും നിങ്ങൾ രാഷ്ട്രിയക്കാർ കളിക്കുന്നത് ഇവിടെത്തെ പ്രവാസികളുടെ ജീവൻ വെച്ചാണ്.അതിന് ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ കണക്ക് പറയേണ്ടി വരും.നിങ്ങൾ രാഷ്ട്രീയക്കാരും മന്ത്രിമാരും ഇവിടെ വരുമ്പോൾ ഞങ്ങൾ പ്രവാസികൾ നിങ്ങളുടെ പാർട്ടി ഏതാണെന്ന് ഞങ്ങൾ നോക്കിയിട്ടില്ല.നിങ്ങൾക്ക് സംഭാവന തരുന്ന കാര്യത്തിൽ ഞങ്ങൾ കൊടിയുടെ നിറം നോക്കാറില്ല.ആ ഒരു നന്ദിയെങ്കിലും ഞങ്ങൾ പ്രവാസികളോട് ഈ അവസരത്തിൽ കാണിച്ച് കൂടെ ? എല്ലാ രാഷ്ട്രീയപാർട്ടിക്കാരോടും ഞങ്ങൾ അപേക്ഷിക്കുകയാണ്.ഞങ്ങൾ പ്രവാസികൾക്ക് വേണ്ടി ഒരുമ്മിച്ച് നിൽക്കണം.പരസ്പര വിരുദ്ധ പ്രസ്താവനകൾക്ക് പകരം മുഖ്യമന്ത്രി സർവ്ലകഷി യോഗം വിളിച്ച് യോജിച്ച് ഒരു തീരുമാനമെടുക്കുക.അതാണ് ഈ അവസരത്തിൽ വേണ്ടത്.കോവിഡ് എന്ന മഹാമാരിയെ ഗവൺമെൻ്റ് മാത്രം വിചാരിച്ചാൽ അതിനെ തളക്കാൻ കഴിയില്ല. ജനങ്ങളുടെ പിന്തുണ ആവശ്യമാണ്.മെയ് മാസം 7 തീയതി മുതലാണ് വന്ദേ ഭാരത് മിഷൻ തുടങ്ങുന്നത്.അന്ന് ഞാൻ FB യിൽ ഒരു post ഇട്ടിരുന്നു.പ്രവാസികളെ നാട്ടിലേക്ക് മടക്കി കൊണ്ടു പോകുമ്പോൾ എടുക്കേണ്ടതായ കുറച്ച് കാര്യങ്ങൾ.അത് വേണ്ടപ്പെട്ട അധികാരികളെ അറിക്കുകയും ചെയ്തിരുന്നു.

പരിശോധന സംവിധാധങ്ങൾ ഒന്ന് ശക്തമാക്കിയിരുന്നെങ്കിൽ ഇത്രയധികം രോഗികൾ ഉണ്ടാവില്ലായിരുന്നു.പോസ്റ്റീവായ രോഗികളുടെ എണ്ണം കുറക്കാമായിരുന്നു. കോവിഡ് ടെസ്റ്റ് ഇവിടെ നടത്തി നെഗറ്റീവാണെങ്കിൽ മാത്രമെ യാത്രക്കാരെ കൊണ്ട് വരാൻ പാടുളളുവെന്ന് കേരളത്തിൻെറ മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞിരുന്നു.ആവശ്യമായ ടെസ്റ്റ് നടത്തിയതിന് ശേഷമാണ് പ്രവാസികളെ മടക്കി കൊണ്ട് വരുന്നതെന്ന് കേന്ദ്ര സഹമന്ത്രിയും തിരിച്ച് മുഖ്യമന്ത്രിക്ക് മറുപടി നൽകിയിരുന്നു.അന്ന് മുതൽ പരസ്പരം വിരുദ്ധ നിലപാടാണ് കേന്ദ്ര സർക്കാരിൽ നിന്നും കേരള സർക്കാരിൽ നിന്നും കേട്ട് കൊണ്ടിരിക്കുന്നത്.അതിൻെറ Result ആണ് ഇത്രയധികം രോഗികൾ കൂടുവാൻ കാരണം.ഇനിയും സമയമുണ്ട്.കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി നിന്ന് പ്രവാസികളുടെ മടങ്ങി വരുന്നതിന് ഒരു തീരുമാനമെടുക്കണം.രാഷ്ട്രീയ ലാഭത്തിന് വേണ്ടി പരസ്പരം പോരടിച്ച് വിജയിക്കുവാനുളള സമയമല്ല ഇത്. രോഗബാധ കുറക്കുവാനും,വളരെ സുരക്ഷിതരായി പ്രവാസികളെ നാട്ടിലെത്തിക്കുവാനും വേണ്ട നടപടികൾ ഒരുമ്മിച്ച് തീരുമാനമെടുക്കുക.ഇനിയും സമയം വെെകിട്ടില്ല.അത് ഓർക്കുന്നത് നന്നായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (20 minutes ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (25 minutes ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (8 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (8 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (8 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (9 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (9 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (9 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (9 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (9 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (11 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (11 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (12 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (12 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (12 hours ago)

Malayali Vartha Recommends