Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നിറവയറുമായി നാട്ടിലുള്ള നിതിന്റെ സ്വന്തം ആതിരയുടെ സങ്കടം; പ്രിയതമന്റെ വേർപാട് ഒന്നുമറിയാതെ അവൾ ആശുപത്രിയിൽ, പ്രവാസികൾക്കായി ഇനി ആ ശബ്ദം ഉയരില്ല

09 JUNE 2020 10:35 AM IST
മലയാളി വാര്‍ത്ത

 

പ്രിയപ്പെട്ടവനോട് യാത്രപറഞ്ഞ് നാട്ടിലേക്ക് പോരുമ്ബോള്‍ ആതിര ഓര്‍ത്തു കാണില്ല കുഞ്ഞോമനയെ കാണാന്‍ ഇനി നിതിൻ ഉണ്ടാവില്ലെന്ന്. പ്രവാസികളായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമാപിച്ച്‌ ജനശ്രദ്ധ നേടിയ ആതിരയുടെ ഭര്‍ത്താവ് നിതിന്‍ ചന്ദ്രന്‍ ദുബായില്‍ മരിച്ച വാർത്ത പ്രവാസലോകത്ത് സാമൂഹ്യപ്രവർത്തകരിൽ നൊമ്പരമായി തീർന്നിരിക്കുകയാണ്. ഹൃദയാഘാതമായിരുന്നു കാരണം.കൊവിഡ് ഭീതിക്കാലത്തെ പ്രവസികളുടെ മടങ്ങിവരവിന് വഴിയൊരുക്കിയവരില്‍ മുന്നിലുണ്ടായിരുന്നു നിതിൻ.ഇനി ആ ശബ്ദം പ്രവാസികൾക്കായി ഉയരില്ല....നിഥിന്റെ വേർപാടിൽ അനുശോചനം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ നസീർ വാടാനപ്പള്ളി.


നസീർ വാടാനപ്പള്ളിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;

 

ഒരുപാട് ജീവിതങ്ങള്‍ക്ക് രക്ഷകനായി, നിധിന്‍
ഒടുവില്‍
സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യം,
രക്തദാനം ചെയ്യാന്‍ പോകുന്ന സഹപ്രവര്‍ത്തകര്‍ക്ക് എല്ലാ നിര്‍ദ്ദേശവും നല്‍കി ഇന്നലെ രത്രി നീ പോയത് ഒരിക്കലും ഉണരാത്ത ഉറക്കിലേക്കായിരുന്നെല്ലോ കൂട്ടുകാരാ.....
ഭാര്യയുടെ സുഖപ്രസവത്തിന് വേണ്ടി പരമോന്നത കോടതി വരെ പോയി വാദിച്ചാണ് അവന്‍ തന്റെ പ്രിയതമയെ ഈ കഴിഞ്ഞ മെയ് ഏഴിന് പ്രഥമ വന്ദേഭാരത് വിമാനത്തില്‍ നാട്ടിലേയ്ക്കയച്ചത്.
രണ്ട് പേര്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റിനുള്ള പണവും സമ്മാനമായി നല്‍കി.
ആറ് ദിവസം മുമ്പാണ് നിതിന്‍ ചന്ദ്രനെന്ന സ്‌നേഹമയനായ ചെറുപ്പക്കാരന്‍ ഇരുപത്തിയെട്ടാം പിറന്നാള്‍ ആഘോഷിച്ചത്.
ആദ്യത്തെ കണ്‍മണിയെ വാരിപ്പുണരാതെ ഉമ്മവെക്കാതെ അവന്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നിശബ്ദമായി ജീവിതത്തില്‍ നിന്നും വിടവാങ്ങി.അവന്‍ പോലും അറിയാതെ ആ ഹൃദയം നിലച്ചു...
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും നിതിനെയും ആതിരയെയും പരിചയമുള്ള ആളുകള്‍ക്കും നെഞ്ചിടിപ്പ് നിയന്ത്രിക്കാനായിട്ടില്ല...അത്രമേല്‍ അവന്‍ പ്രിയപ്പെട്ടവനായിരുന്നു..
നിറവയറുമായി നാട്ടിലുള്ള നിതിന്റെ സ്വന്തം ആതിരയുടെ സങ്കടം....
നിതിന്റെ ശ്വാസം നിലച്ചതറിയാതെ എല്ലാ ബന്ധങ്ങളില്‍ നിന്നും അവളെ വിച്ഛേദിച്ച് ആശുപത്രിയിലാക്കിയിരിക്കുകയാണ്....
പ്രസവിക്കും വരെ അവളിത് അറിയാതിരിക്കട്ടെ...കാരണം അനേകം പ്രസവവേദനകളേക്കാള്‍ എത്രയോ മടങ്ങായിരിക്കും അവന്റെ വിയോഗ വാര്‍ത്ത....പ്രിയ കൂട്ടുകാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു... നസീര്‍ വാടാനപ്പള്ളി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (5 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (6 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (8 hours ago)

Malayali Vartha Recommends