Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

അടിമുടി വെന്തുരുകി യുഎഇ; കൊടുംചൂടും കനത്ത കാറ്റും; പുലര്‍ച്ചെ മൂടല്‍ മഞ്ഞിനു സാദ്ധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ്

10 JUNE 2020 09:27 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് മഹാമാരി ലോകമെങ്ങും വഷളായി വരികയാണെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുകയാണ്. അതോടൊപ്പം തന്നെ ഓരോ ദിവസവും പുതിയ രോഗികളുടെ എണ്ണം പുതിയ ഉയരങ്ങളിലെത്തുന്നു. യുഎഇയില്‍ കൊവിഡ് പടരുന്നതിനിടയില്‍ ജനങ്ങളെ വലച്ച്‌ കൊടുംചൂടും കനത്ത കാറ്റും. ചൂട് താങ്ങാനാവാത്ത സ്ഥിതിയാണ്. വരും ദിവസങ്ങളില്‍ ചിലമേഖലകളില്‍ താപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അന്തരീക്ഷ ഈര്‍പ്പം കൂടും. പുലര്‍ച്ചെ മൂടല്‍ മഞ്ഞിനു സാദ്ധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. ചൂട് എല്ലാ കാലത്തും ഉള്ളതാണെങ്കിലും ഇക്കുറി ചൂട് കടുക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്നും നാളെയും തീരദേശ മേഖലകളില്‍ കാറ്റ് ശക്തമാകും. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും സാദ്ധ്യതയുണ്ട്. ദൂരക്കാഴ്ച കുറയും. ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലും വടക്കന്‍ എമിറേറ്റുകളുടെ ചില മേഖലകളിലും നേരിയ തോതില്‍ മഴ പെയ്യാനും സാദ്ധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

എന്നാൽ യുഎഇ യിൽ നിന്ന് നാട്ടിൽ വരുന്നവരെല്ലാം കോവിഡ് പെട്ടിയിലാക്കി കൊണ്ട് വന്ന് വ്യാപനം നടത്തുന്നവരാണെന്ന് പരിഹസിച്ചവർക്കും ട്രോളിയവർക്കും ഒരു മറുപടി, WHO ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ ഈ പാന്റമിക്ക് സാഹചര്യത്തിൽ സുരക്ഷിതമായി ജീവിക്കാൻ പറ്റുന്ന ലോകത്തിലെ മൂന്ന് രാജ്യങ്ങളിൽ ഒന്ന് യുഎഇയാണെന്നത് സന്തോഷത്തോടെ ഇവിടെ പങ്ക് വെക്കുകയാണ്. ഇതേസംബന്ധിച്ച് നസീർ വാടാനപ്പള്ളിയുടെ ഫേസ്‍ബുക് പോസ്റ്റ് ഇങ്ങനെയാണ്...

#വീണ്ടുംബയുഎഇ

യുഎഇ യില്‍ നിന്ന് നാട്ടില്‍ വരുന്നവരെല്ലാം കോവിഡ് പെട്ടിയിലാക്കി കൊണ്ട് വന്ന് വ്യാപനം നടത്തുന്നവരാണെന്ന് പരിഹസിച്ചവരും ട്രോളിയവരുമൊക്കെ കേട്ടോളൂ ,
WHO ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ ഈ പാന്റമിക്ക് സാഹചര്യത്തില്‍ സുരക്ഷിതമായി ജീവിക്കാന്‍ പറ്റുന്ന ലോകത്തിലെ മൂന്ന് രാജ്യങ്ങളില്‍ ഒന്ന് യുഎഇ യാണെന്നത് സന്തോഷത്തോടെ ഇവിടെ പങ്ക് വെക്കുകയാണ്.
തന്നെയുമല്ല , ഏകദേശം രണ്ടര മില്യണ്‍ കോവിഡ് ടെസ്റ്റ്കള്‍ നടത്തി പോസറ്റീവ് കേസുകളെക്കാള്‍ കൂടുതല്‍ പേര്‍ റിക്കവറിയായിക്കൊണ്ടിരിക്കുന്ന സന്തോഷവും സമാധാനവും നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ യുഎഇ യെ പഴി ചാരിയവരോട് പുച്ഛമാണ് തോന്നുന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തന്നെ സാധാരണ നിലയിലേക്ക് യുഎഇ എത്തിക്കൊണ്ടിരിക്കുകയാണ് അല്‍ഹംദുലില്ലാഹ്. നിസ്സഹായരായ ഒരുപാട് പാവം മനുഷ്യരുടെ നിസ്വാര്‍ത്ഥ പ്രാര്‍ത്ഥനയും വിദേശി , സ്വദേശി വ്യത്യാസമില്ലാതെ ഒത്തൊരുമയോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് യുഎഇ ക്ക് ഈ മഹാമാരിയെ അതിജീവിച്ചു മുന്നോട്ട് പോവാന്‍ സാധിച്ചത്. സ്വദേശികളെന്നോ , വിദേശികളെന്നോ വക തിരിക്കാതെ ഈ മഹാമാരി പിടിപെട്ട എല്ലാവര്‍ക്കും ഒരേപോലെ പരിരക്ഷ നല്‍കി ലോകത്തിന് തന്നെ മാതൃകയായ ഇവിടുത്തെ ഭരണകര്‍ത്താക്കളെ , ഈ നാടിന്റെ ദേശികളെ , അവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച , പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ , സന്നദ്ധ സംഘടനകളെ , ആരോഗ്യപ്രവര്‍ത്തകരെ , നിയമ പാലകരെ എല്ലാത്തിലുമുപരി മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും അതേപടിയനുസരിച്ചു മുന്നോട്ട് പോകുന്ന പൊതു ജനങ്ങളെയും മുക്തകണ്ഡം പ്രശംസിക്കുകയാണ്.
ജീവിതശൈലികളില്‍ മാറ്റം വരുത്തി നമ്മുടെ ജീവനും സഹോദരങ്ങളുടെ ജീവനും രക്ഷിക്കാന്‍ നാം ഏവരും കര്‍മ്മ നിരതരാവുക.
നാം അതിജീവിക്കും...
ഈ മഹാമാരി യെയും...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (32 minutes ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (48 minutes ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (1 hour ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (1 hour ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (1 hour ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (2 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (2 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (2 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (2 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (3 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (3 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (3 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (3 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (3 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (4 hours ago)

Malayali Vartha Recommends