Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..

അവസാന നിമിഷം കോവിഡ് പോസിറ്റീവായാൽ; ഓരോ പ്രവാസിയുടെയും ആശങ്ക ഇങ്ങനെ  

11 JUNE 2020 10:46 AM IST
മലയാളി വാര്‍ത്ത

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഏർപ്പെടുത്തിയ അധിക വിമാനങ്ങളുടെയും മറ്റ് ചാർട്ടേഡ് വിമാനങ്ങളുടെയും വാർത്തകൾ വലിയ ആശ്വാസമാണ് പ്രവാസികൾക്ക് നൽകുന്നത്.എന്നാൽ അതോടൊപ്പം തന്നെ ചില ആശങ്കകളും അവരെ വേട്ടയാടുന്നുണ്ട്.വിമാനത്തിൽ കയറാൻ ചെല്ലുമ്പോഴുള്ള കോവിഡ് പരിശോധനാ ഫലമാണ് അതിൽ ഏറ്റവും പ്രധാനം.

താമസയിടം ഒഴിഞ്ഞ് അവസാന ബില്ലുകൾ വരെ അടച്ചാണ് ഓരോ പ്രവാസിയും നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നത്. അതുകൊണ്ടുതന്നെ വിമാനത്താവളത്തിൽ ചെല്ലുമ്പോൾ കോവിഡ് പരിശോധനയിൽ പോസിറ്റീവായാൽ പ്രതിസന്ധിയിലാകും.

കഴിഞ്ഞദിവസം കെഎംസിസിയുടെ ചാർട്ടേഡ് വിമാനത്തിൽ പോകാനൊരുങ്ങിയ 19 പേർക്ക് കോവിഡ് ബാധ തടസ്സമായി. ഇനി ഇങ്ങനെ വന്നാൽ അവർക്ക് കെഎംസിസി പണം നൽകുമെന്നു ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മറ്റ് സംഘടനകൾ പലതും ഇതെക്കുറിച്ച് മൗനം പാലിക്കുന്നു.

വ്യക്തിയുടെ പേരിലാണ് ടിക്കറ്റ് ബുക്കു ചെയ്യുന്നതെന്നും അതിനാൽ യാത്രമുടങ്ങിയാൽ ആ പണം നഷ്ടപ്പെടുമെന്നുമാണ് അവർ പറയുന്നത്. പണം പോകുന്നതിനൊപ്പം കിടപ്പാടം കൂടി പോകുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ. ഇതിന് ഫലപ്രദമായ പ്രതിവിധി ഉണ്ടാകണമെന്നാണ് അവരുടെ അഭ്യർഥന.

ചിലർ നേരത്തേ കോവിഡ് പരിശോധ നടത്തി ഫലവുമായി കാത്തിരിക്കുമെങ്കിലും സമയത്തിന് വിമാനം തയാറാകാതെ വന്ന് പണം നഷ്ടമാകുന്നവരും ഉണ്ട്. കോവിഡ് പരിശോധനാഫലത്തിന്റെ കാലാവധി പരമാവധി 72 മണിക്കൂറാണ്. ഇതിനുള്ളിൽ യാത്ര ചെയ്യാം. അതിനുശേഷം പരിശോധനാ ഫലം വെറും ഫലമില്ലാത്ത കടലാസ് മാത്രമാവും.

പിഴ, രാജ്യത്ത് തുടരുന്നവർക്ക് മാത്രം

വീസ കാൻസലേഷനുമായി ബന്ധപ്പെട്ടതാണ് അടുത്ത ആശങ്ക. ഓഗസ്റ്റ് 18നു ശേഷം വീസാ കാലാവധിയിൽ ഇളവുണ്ടാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. മാർച്ച് ഒന്നിനു മുൻപ് വീസാ കാലാവധി തീർന്നവർക്ക് പരമാവധി ഓഗസ്റ്റ് 18 വരെ രാജ്യത്ത് കഴിയാം. മാർച്ച് ഒന്നിനു ശേഷം കാലാവധി തീരുന്ന എല്ലാ വീസകളും ഡിസംബർ 31 വരെയും ദിർഘിപ്പിച്ചതായും അധികൃതർ നേരത്തേ അറിയിച്ചിട്ടുണ്ട്.

എന്നാൽ മാർച്ച് ഒന്നിനു മുമ്പും ശേഷവും വീസ ക്യാൻസൽ ചെയ്യുന്നവർക്ക് പിഴ അടയ്ക്കേണ്ടി വരുമോ എന്നാണ് ചിലരുടെ സംശയം. കംപ്യൂട്ടർ സിസ്റ്റത്തിൽ പിഴ കാണിക്കുമെങ്കിലും ഇവർക്ക് അടയ്ക്കാതെ രാജ്യത്ത് നിന്ന് പോകാൻ സാധിക്കും. പൊതുമാപ്പിന് അതിനു തുല്യമായ ഇളവാണ് ഇവർക്ക് ലഭിക്കുക.

എന്നാൽ രാജ്യത്തിന് അകത്തു തന്നെ നിന്ന് വീസാ മാറ്റിയെടുക്കുന്നവർ വീസാ കാലാവധി കഴിഞ്ഞ ദിവസം മുതലുള്ള പുതിയ വീസ യിലേക്കു മാറുന്നതു വരെയുള്ള ദിവസത്തെ പിഴ അടയ്ക്കണം. വീസ തീരുന്ന അന്നു തന്നെ ക്യാൻസൽ ചെയ്താൽ 30 ദിവസം അധികം കിട്ടും. വീസ തീരുന്ന അന്നു മുതലാണ് 30 ദിന ഇളവ്. അതായത് വീസ തീർന്ന് 10 ദിവസത്തിനു ശേഷമാണ് ക്യാൻസൽ ചെയ്യുന്നതെങ്കിൽ പിന്നീട് 20 ദിവസമേ ഗ്രേസ് പീരിയഡ് ലഭിക്കൂ.

രാജ്യത്തിന് അകത്തു തന്നെ ഓവർ സ്റ്റേ ആയ വ്യക്തി മറ്റൊരു വീസയിലേക്ക് മാറുന്നത് മാർച്ച് ഒന്നിന് മുൻപാണെങ്കിൽ ഓഗസ്റ്റ് 18 രാജ്യം വിടുമ്പോഴും പിഴ അടയ്ക്കേണ്ടി വരില്ലെന്ന് ഈ രംഗത്തുള്ളവർ വ്യക്തമാക്കുന്നു.

ഏതായാലും വീസ ക്യാൻസൽ ചെയ്തു പോകുന്നവർ ദുബായ് രാജ്യാന്തര വിമാനത്താവളം വഴിയാണ് യാത്രയെങ്കിൽ രണ്ട് ദിവസം മുൻപ് പരിശോധനയ്ക്കായി അധികൃതരുമായി ബന്ധപ്പെടണം.

ഡിസംബർ 31 അവസാന കാലാവധി പറയുന്നുണ്ടെങ്കിലും ചിലരുടെ വീസ കാലാവധിയിൽ ജനുവരി കഴിഞ്ഞുള്ള തീയതികളും സിസ്റ്റത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആ കാലാവധി വരെ തുടരാമെന്നും അധികൃതർ വ്യക്തമാക്കുന്നു.

അതേ സമയം വീസാ പുതുക്കാനോ റദ്ദാക്കാനോ ഉള്ളവർ അവസാന സമയം വരെ കാത്തു നിൽക്കരുതെന്നും ഒന്നോ രണ്ടോ മാസം മുമ്പു തന്നെ കാര്യങ്ങൾ ചെയ്യണമെന്നും അവർ നിർദേശിക്കുന്നു. കാരണം അവസാന സമയമാകുമ്പോൾ സംവിധാനത്തിൽ വളരെ തിരക്കു വന്നേക്കാം. ഇതിനൊപ്പം ഡിസംബർ ആദ്യ വാരം പുതിയ നിർദേശങ്ങൾ ഉണ്ടായേക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (9 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (9 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (9 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (10 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (12 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (12 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (13 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (13 hours ago)

Malayali Vartha Recommends