Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പ്രവാസികളുടെ വയറ്റത്തടിക്കുന്ന തീരുമാനം; തൊഴില്‍ വിസകള്‍ നിര്‍ത്തലാക്കാനൊരുങ്ങി ഈ രാജ്യം !

12 JUNE 2020 03:36 PM IST
മലയാളി വാര്‍ത്ത

കൊറോണ വരുത്തി വച്ച പ്രതിസന്ധിക്ക് പുറമെ പ്രവാസികളുടെ വയറ്റത്തടിച്ച് തൊഴിൽ പ്രതിസന്ധി.  ഇന്ത്യക്കാരായ ടെക്കികള്‍ക്ക് വരാന്‍ പോകുന്നത് കനത്ത പ്രതിസന്ധിയാണ്. കൊവിഡില്‍ നിന്നും കരകയറാനായി തൊഴില്‍ വിസകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിനൊരുങ്ങുകയാണ് അമേരിക്ക.

കൊവിഡ് മൂലം അമേരിക്കയിലെ വന്‍ തൊഴിലില്ലായ്മ കണക്കിലെടുത്ത് എച്ച്‌ 1 ബി ഉള്‍പ്പെടെയുള്ള തൊഴില്‍ വിസകള്‍ നിറുത്തലാക്കാന്‍ ഒരുങ്ങുകയാണ്. ഐ.ടി പ്രൊഫഷണലുകള്‍ക്ക് നല്‍കുന്നതാണ് എച്ച്‌ 1 ബി വിസ. ഇത് നിറുത്തലാക്കുന്നതോടെ ഇന്ത്യാക്കാരായ ഐടി പ്രൊഫഷണലുകളെയാണ് ദോഷകരമായി ബാധിക്കുക. അമേരിക്കയിലെ ഐടി പ്രൊഫഷണലുകളിലധികവും ഇന്ത്യാക്കാരാണ്.

ഒക്ടോബര്‍ ഒന്നിനാണ് അമേരിക്കയില്‍ പുതിയ സാമ്ബത്തിക വര്‍ഷം തുടങ്ങുന്നത്. പുതിയ വിസകള്‍ അനുവദിക്കുന്നതും, പുതുക്കി നല്‍കുന്നതും അന്നു മുതലാണ്. വിസ പുതുക്കി നല്‍കേണ്ട എന്ന നിലപാടിലാണ് അമേരിക്ക. ട്രംപ് ഭരണകൂടത്തിന്റെ ഇത്തരമൊരു തീരുമാനം ആയിരക്കണക്കിന് ഇന്ത്യന്‍ ഐ.ടി പ്രൊഫഷണലുകളെ പ്രതികൂലമായി ബാധിക്കും. എച്ച്‌ 1 ബി വിസയിലുള്ള ധാരാളം ഇന്ത്യക്കാര്‍ക്ക് ഇതിനകം തന്നെ ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും, ഭരണകൂടം വിവിധ നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നുമാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്.

നിലവില്‍ ജോലി ചെയ്യുന്നവരെ പുതിയ തീരുമാനം ബാധിക്കുകയില്ലെന്നാണ് കരുതുന്നത്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരെയാണ് തീരുമാനം ബാധിക്കുകയെന്ന് ദി ഡെയ്‌ലി റിപോര്‍ട്ട് ചെയ്തു.

ഇതാണെങ്കിലും ഇന്ത്യന്‍ തൊഴില്‍ മേഖലയെ വലിയ തോതില്‍ ബാധിക്കാന്‍ പോകുന്ന തീരുമാനമായിരിക്കും ഇത്. ഇപ്പോള്‍ തന്നെ നിരവധി എച്ച്‌ 1 ബി വിസയുള്ളവര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് രാജ്യം വിട്ടിട്ടുണ്ട്. ഇവരെ പുതിയ നിയമം ബാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എച്ച്‌ 1 ബി വിസ റദ്ദാക്കുന്ന കാര്യത്തില്‍ അവസാന തീരുമാനമായിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ഹൊഗന്‍ ഗിഡ്‌ലി അറിയിച്ചു. ഇക്കാര്യത്തില്‍ മറ്റെന്തെങ്കിലും നടപടി സാധ്യമാണോ എന്ന കാര്യം പരിശോധിക്കും.

അമേരിക്കന്‍ തൊഴിലാളികളെയും തൊഴിലന്വേഷകരെയും ബാധിക്കാത്ത പോലെ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നതു സംബന്ധിച്ച്‌ സാധ്യമായ എല്ലാ പരിഹാരവും പരിഗണനയിലുണ്ടെന്ന് ഗിഡ്‌ലി പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ തീരുമാനം ടെക്‌നോളജി കമ്ബനികള്‍ നല്‍കുന്ന എച്ച്‌ 1 ബി വിസയ്ക്കു മാത്രമല്ല, സീസണല്‍ ജോലിക്കാര്‍ക്കു നല്‍കുന്ന ഹ്രസ്വകാല വിസയായ എച്ച്‌ 2 ബി, ജെ 1 വിസക്കാര്‍ക്കും എല്‍ 1 വിസക്കാര്‍ക്കും ബാധകമായിരിക്കും.

അതേസമയം, യു എസ് ചേമ്ബര്‍ ഓഫ് കോമേഴ്‌സ് സിഇഒ തോമസ് ഡൊനൊഹു ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ ട്രംപ് ഭരണകൂടം റദ്ദാക്കിയ വിസയില്‍ പലതും ടെക്‌നോളജി കമ്ബനികള്‍ക്ക് വളരെ അത്യാവശ്യമായ തസ്തികകളാണ്. ഹ്രസ്വകാലത്തേക്കെത്തുന്ന ഇത്തരം വിദഗ്ധരെ ഒഴിവാക്കി കമ്ബനികള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (5 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (6 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (8 hours ago)

Malayali Vartha Recommends