Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാ​ർട്ടേഡ്​ വി​മാ​ന യാ​ത്ര​ക്കാ​ർ​ക്ക് സർക്കാരിന്റെ ഇരുട്ടടി ; കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധം

13 JUNE 2020 10:23 AM IST
മലയാളി വാര്‍ത്ത

വിദേശത്തുനിന്ന് ചാർട്ടേഡ്‌ വിമാനങ്ങളിൽ എത്തുന്ന പ്രവാസികൾ കോവിഡ്-19 ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്ന വ്യവസ്ഥ കേരളം കർശനമാക്കുകയാണ്

ജൂ​ൺ 20 മു​ത​ൽ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന കേ​ര​ള സ​ർ​ക്കാ​റി​ന്റെ നി​ർ​ദേ​ശം പ്ര​വാ​സി​ക​ൾ​ക്ക്​ ഇ​രു​ട്ട​ടി​യാ​കും. എ​ങ്ങ​നെ​യെ​ങ്കി​ലും നാ​ട്ടി​ലെ​ത്തി​യാ​ൽ മ​തി​യെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി ദി​വ​സ​മെ​ണ്ണി കാ​ത്തി​രി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ അ​ധി​ക​ഭാ​രം ന​ൽ​കു​ന്ന ന​ട​പ​ടി​യാ​ണ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ൽ നി​ന്നു​ണ്ടാ​യ​ത്. നി​ല​വി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന റാ​പ്പി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷ​മാ​ണ്​ യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ ക​യ​റ്റു​ന്ന​ത്.

വ​ന്ദേ ഭാ​ര​ത്​ മി​ഷ​ൻ വ​ഴി എ​ത്തു​ന്ന​വ​ർ​ക്കും ചാ​ർട്ടേഡ്​ വി​മാ​ന യാ​ത്ര​ക്കാ​ർ​ക്കും റാ​പി​ഡ്​ ടെ​സ്​​റ്റാ​ണ്​ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ, വ​ന്ദേ ഭാ​ര​ത്​ മി​ഷ​ൻ വ​ഴി എ​ത്തു​ന്ന​വ​ർ​ക്ക്​ റാ​പി​ഡ്​ ടെ​സ്​​റ്റ്​ മ​തി​യെ​ന്നും ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ കോ​വി​ഡി​ല്ല എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വേ​ണ​മെ​ന്നും പ​റ​യു​ന്ന​ത്​ സ​ർ​ക്കാ​റി​​െൻറ വി​വേ​ച​ന​മാ​ണെ​ന്നാ​ണ്​ അ​ഭി​പ്രാ​യ​മു​യ​രു​ന്ന​ത്. പ​ല വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​ർ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന സൗ​ജ​ന്യ​മ​ല്ല.
അ​തി​നാ​ൽ, വ​ൻ നി​ര​ക്ക്​ ന​ൽ​കി പ്ര​വാ​സി​ക​ൾ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​കേ​ണ്ടി​വ​രും. നി​ല​വി​ൽ വ​ന്ദേ ഭാ​ര​തി​നേ​ക്കാ​ൾ കൂ​ടി​യ തു​ക ന​ൽ​കി​യാ​ണ്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ൾ ബു​ക്ക്​ ചെ​യ്​​തി​രി​ക്കു​ന്ന​ത്. ഇ​തി​നൊ​പ്പം കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്കു​ള്ള ചെ​ല​വു​കൂ​ടി വ​ഹി​ക്കേ​ണ്ടി​വ​രു​ന്ന​ത്​ പ്ര​വാ​സി​ക​ൾ​ക്ക്​ ഇ​രു​ട്ടി​യാ​കും. 5000 രൂ​പ​ക്ക്​ മു​ക​ളി​ൽ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ ചെ​ല​വാ​കും. നോ​ർ​ക്ക പോ​ലു​ള്ള സം​വി​ധാ​നം വ​ഴി സൗ​ജ​ന്യ​മാ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ്​ പ്ര​വാ​സ ലോ​ക​ത്തു​നി​ന്ന്​ ആ​വ​ശ്യ​മു​യ​രു​ന്ന​ത്.
റാ​പി​ഡ്​ ടെ​സ്​​റ്റി​ൽ പോ​സി​റ്റി​വാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​വ​രെ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ത്തി​ൽ​നി​ന്ന്​ അ​വ​സാ​ന നി​മി​ഷം ഒ​ഴി​വാ​ക്കി​യി​രു​ന്നു. റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്ന്​ പു​റ​പ്പെ​ട്ട കെ.​എം.​സി.​സി​യു​ടെ ആ​ദ്യ വി​മാ​ന​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ 19 യാ​ത്ര​ക്കാ​രെ​യാ​ണ്​ ഒ​ഴി​വാ​ക്കി​നി​ർ​ത്തി​യ​ത്. പോ​സി​റ്റി​വാ​ണെ​ന്നു​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ മ​റ്റൊ​രു വി​മാ​ന​ത്തി​ൽ​നി​ന്ന്​ 30 പേ​രെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.
ഇപ്പോൾ വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. ശരീരോഷ്മാവും പരിശോധിക്കുന്നുണ്ട്. എന്നാൽ, ഇതിന് പുറമേ അംഗീകൃത ലാബുകളിൽനിന്ന് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനകം നേടിയ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് കേരളം ആവശ്യപ്പെടുന്നത്. ഗൾഫ് നാടുകളിൽനിന്ന് മാത്രമായി നാനൂറോളം ചാർട്ടേഡ്‌ വിമാനസർവീസുകൾക്കുള്ള അനുമതിയാണ് വിവിധ സംഘടനകൾ ഇതിനകം നേടിയിട്ടുള്ളത്. പുതിയ വ്യവസ്ഥയോടെ എത്ര പേർക്ക് യാത്ര ചെയ്യാനാവും എന്നതിൽ ഇപ്പോൾത്തന്നെ സംശയം ഉയർന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (1 hour ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (1 hour ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (1 hour ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (3 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (5 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (5 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (5 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (6 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (6 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (7 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (7 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (8 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (8 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (8 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (8 hours ago)

Malayali Vartha Recommends