Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പ്രവാസികളുടെ ജീവൻ കയ്യിലെടുത്ത് രാഷ്ട്രീയം കളിക്കരുത്; ചാർട്ടേർഡ് വിമാന സർവീസുകൾ ഫലത്തിൽ രാഷ്ട്രീയയുദ്ധമായി മാറുകയാണ്, നാട്ടിലെത്തിച്ചേരാൻ കാത്ത് പ്രവാസികളും

22 JUNE 2020 02:25 PM IST
മലയാളി വാര്‍ത്ത

കൊവിഡ് കാലത്ത് നാട്ടിലേക്ക് എത്തിച്ചേരാൻ കാത്തുനിൽക്കുന്ന പ്രവാസികൾക്കായി വിവിധ സംഘടനകൾ നടത്തുന്ന ചാർട്ടേർഡ് വിമാന സർവീസുകൾ ഫലത്തിൽ രാഷ്ട്രീയയുദ്ധമായി മാറുന്ന ഖ്യാതി ഉണ്ടായി. കൊവിഡ് പടർന്നുപിടിച്ച ഈ ഘട്ടത്തിൽ എല്ലാ സംഘടനയും സഹായങ്ങളുമായി മത്സരിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അതേസമയം അതിൽ സൗഹാർദത്തിന്റെ കൂട്ടായ്മകളും പ്രകടമായിരുന്നു എന്നത് മറ്റൊന്നാണ്. ഒറ്റപ്പെട്ടുപോയവർക്ക് ആഹാരം എത്തിക്കുന്നതിലും ഭക്ഷ്യവസ്തുക്കളുടെ കിറ്റുകൾ വിതരണംചെയ്യുന്നതിലുമെല്ലാം എല്ലാ സംഘടയും മുന്നിൽ തന്നെയാണ് ഉണ്ടായിരുന്നത്.

എന്നാൽ ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി നൽകിയുള്ള വാർത്തകൾ വന്നപ്പോൾ തന്നെ ആ കൂട്ടായ്മകളിൽ വിള്ളൽവന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി എന്നത്. കേരളത്തിലേക്ക് പ്രവാസികളുമായി ചാർട്ടേർഡ് വിമാനങ്ങൾ വരുന്നത് തടയാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിയും കോൺഗ്രസ് അനുകൂല സംഘടനയായ ഇൻകാസും തുടക്കംമുതൽതന്നെ ആരോപണം ഉന്നയിച്ചിരുന്നു. പ്രവാസികളുടെ കാര്യത്തിൽ വലിയ കരുതലുണ്ടെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് പ്രവാസലോകത്ത് വലിയ സ്വീകാര്യതയാണ് ഉണ്ടായിരുന്നത്. ഈ സമയത്താണ് കെ.എം.സി.സി. ചാർട്ടേർഡ് വിമാനങ്ങളുമായി എത്തുന്നത്. എന്നാൽ വന്ദേഭാരത് മിഷനിലെ വിമാനങ്ങളുടെ യാത്രാനിരക്കിന് അടുത്തുനിൽക്കുന്നതാവണം ചാർട്ടേർഡ് വിമാനങ്ങളിലെയും നിരക്ക് എന്ന കേരള സർക്കാരിന്റെ നിലപാട് തുടക്കത്തിൽ ഈ സംരംഭത്തിന് ഇവർക്ക് തിരിച്ചടിയായി മാറിയിരുന്നു.

ഇതേതുടർന്ന് പ്രവാസികൾ നാട്ടിലെത്തുന്നത് തടയാനാണ് ഗവൺമെന്റിന്റെ ശ്രമമെന്ന് ആരോപിച്ച് കെ.എം.സി.സിയും ഇൻകാസും പ്രവാസലോകത്തും മാതൃസംഘടനകൾ കേരളത്തിലും പ്രചാരണം ആരംഭിച്ചതോടെ ഗവൺമെന്റിന് എതിരായ വികാരത്തിന് തിരികൊളുത്താൻ അവർക്കായി എന്നുതന്നെ പറയാം. എന്നാൽ ഇതിനുതൊട്ടുപിന്നാലെയാണ് പ്രവാസികൾക്ക് സൗജന്യ ക്വാറന്റീൻ ഇല്ല എന്ന പ്രഖ്യാപനവും വന്നത്. ഇതും ഗവൺമെന്റിന് എതിരായ പ്രചാരണത്തിന് ആയുധമായി മാറുകയാണ് ഉണ്ടായത്. തുടർന്ന് വന്ന നിരവധി വാദപ്രതിവാദങ്ങൾ എല്ലാം തന്നെ പ്രവാസികൾക്ക് തിരിച്ചടിയായി മാറി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (22 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (30 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (37 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (39 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (48 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (53 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (57 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (6 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (6 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (6 hours ago)

Malayali Vartha Recommends