ഇറാഖിന് കരുത്തേകാന്‍ അതിര്‍ത്തി തുറന്ന് സൗദി മൂന്ന് പതിറ്റാണ്ടിന് ശേഷം

ഇറാഖിലേയ്ക്കുള്ള അറാര്‍ അതിര്‍ത്തി തുറന്ന് സൗദി അറേബ്യ. 1990 ല്‍ സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശക്കാലത്താണ് ഈ അതിര്‍ത്തി അടയ്ക്കുന്നത്. സൗദിയുടെ ഇറാഖ് അംബാസിഡറും വടക്കന്‍ പ്രവിശ്യാ ഗവര്‍ണറും ഇറാഖ് അധികാരികളും ചടങ്ങില്‍ പങ്കെടുത്തു. വിവിധ കരാറുകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വെച്ചിട്ടുണ്ടെന്നാണ് വിവരം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇറാഖിന് സൗദിയുമായുള്ള ബന്ധത്തിലൂടെ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇറാഖില്‍ നിന്നുള്ള വിവിധ ഉത്പ്പന്നങ്ങള്‍ സൗദിയിലേയ്ക്ക് എത്തുന്നതിന്റെ ഭാഗമായി കാര്‍ഗോ ലോറികള്‍ നീങ്ങി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സൗദി കിരീടാവകാശിയും ഇറാഖ് ഭരണാധികാരിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നത്.
"
https://www.facebook.com/Malayalivartha


























