Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

നാട്ടില്‍ നിന്ന് മരുന്ന് കൊണ്ടുവരുന്നതിന് പ്രവാസികള്‍ക്കായി ഒമാന്‍ ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

06 JUNE 2015 03:03 PM IST
മലയാളി വാര്‍ത്ത.

ചികിത്സക്ക് നാട്ടില്‍നിന്ന് ഒമാനിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്ന പ്രവാസികള്‍ക്കായി ഒമാന്‍ ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ചികിത്സക്കായി കൊണ്ടുവരുന്ന ലഹരിയടങ്ങുന്ന മരുന്നുകളുമായി നിരവധി പ്രവാസികള്‍ വിമാനത്താവളങ്ങളില്‍ പിടിയിലായ സാഹചര്യത്തിലാണ് മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയത്. ലഹരിയടങ്ങുന്ന മരുന്നുകള്‍ (നാര്‍ക്കോട്ടിക്, സൈക്കോട്രോപിക് വിഭാഗങ്ങളില്‍ പെടുന്നവ) കൊണ്ടുവരുന്നതിന് രോഗി ചികിത്സക്ക് വിധേയമാകുന്ന സ്ഥാപനത്തില്‍നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് നിര്‍ബന്ധമാണെന്ന് സര്‍ക്കുലര്‍ പറയുന്നു.
ആറുമാസത്തിനുള്ളിലുള്ള റിപ്പോര്‍ട്ടുകള്‍ മാത്രമാണ് അംഗീകരിക്കുക. രോഗിയുടെ പേര്, വയസ്സ്, രോഗാവസ്ഥ, മരുന്നിന്റെ പേര്, ശക്തി, രോഗി കഴിക്കുന്ന അളവ് എന്നിവ ശരിയായ രീതിയില്‍ രേഖപ്പെടുത്തണം. മെഡിക്കല്‍ റിപ്പോര്‍ട്ടിന് പകരം ഡോക്ടറുടെ കുറിപ്പടി ഉപയോഗിച്ചും മരുന്നുകള്‍ കൊണ്ടുവരാം.
ഇവയിലും മുകളില്‍ പറഞ്ഞ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഇതോടൊപ്പം കൊണ്ടുവരുന്ന ഓരോ മരുന്നിന്റെയും അളവ്, ഡോക്ടറുടെ ഒപ്പ്, സീല്‍ എന്നിവയും ഉണ്ടാകണം. വ്യക്തിപരമായ ആവശ്യത്തിന് ഒരു മാസത്തെ മരുന്ന് മാത്രമേ കൊണ്ടുവരാന്‍ അനുവദിക്കൂ. സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ഒരു മാസത്തേക്കോ സന്ദര്‍ശനം ഒരു മാസത്തില്‍ താഴെയാണെങ്കില്‍ അത്രയും കാലത്തേക്കോ മാത്രമേ മരുന്ന് കൊണ്ടുവരാവൂ.
ഒരു മാസമാണോ സന്ദര്‍ശന കാലാവധിയാണോ ഏറ്റവും കുറഞ്ഞതെന്ന് പരിശോധിക്കും. ഒരു മാസത്തിലധികം മരുന്ന് കഴിക്കണമെന്നുള്ളവര്‍ പ്രാദേശിക ഹെല്‍ത്ത് സെന്റര്‍ സന്ദര്‍ശിച്ച് പരിശോധനക്ക് വിധേയമാകണം.
ഇവിടെനിന്ന് ലഭിക്കുന്ന കുറിപ്പടി ഉപയോഗിച്ച് കഴിക്കുന്നതോ അല്ലെങ്കില്‍ അതിന്റെ പകരമുള്ളതോ ആയ മരുന്ന് ഒമാന്‍ വിപണിയില്‍നിന്ന് വാങ്ങാം. തുടര്‍ന്ന് കഴിക്കാനുള്ള മരുന്ന് ഒമാന്‍ വിപണിയില്‍ ലഭ്യമാകാത്തപക്ഷം ആരോഗ്യമന്ത്രാലയം ഡയറക്ടറേറ്റിന്റെ പ്രത്യേക അനുമതി വാങ്ങി നാട്ടില്‍നിന്ന് കൊണ്ടുവരാവുന്നതാണ്.
രോഗി നേരിട്ടാണ് മരുന്ന് കൊണ്ടുവരുന്നതെങ്കില്‍ റെസിഡന്റ് കാര്‍ഡിന്റെ കോപ്പി കൈയില്‍ കരുതേണ്ടതാണ്. കൊണ്ടുവരുന്നത് ബന്ധുവാണെങ്കില്‍ അവരുടെയും രോഗിയുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുകളും രോഗിയുടെ സമ്മതപത്രവും ഹാജരാക്കണം.

അനുമതിയില്ലാതെ അധികമായി കൊണ്ടുവരുന്ന മരുന്നുകള്‍ പിടിച്ചെടുത്ത് ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നശിപ്പിക്കുമെന്ന് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ അലി ബിന്‍ ഹംദാന്‍ അല്‍ റസിഹി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. നാര്‍കോട്ടിക്കോ സൈക്കോട്രോപ്പിക്കോ അല്ലാത്ത സാധാരണ മരുന്നുകള്‍ കൊണ്ടുവരാനും ഡോക്ടറുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വേണം. മൂന്ന് മാസത്തേക്ക് മാത്രമേ ഇത്തരം മരുന്നുകള്‍ കൊണ്ടുവരാന്‍ അനുവദിക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (17 minutes ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (30 minutes ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (47 minutes ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (1 hour ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (1 hour ago)

അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു.... പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്ന് പിതാവ്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (1 hour ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (1 hour ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (9 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (9 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (9 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (9 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (9 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (12 hours ago)

Malayali Vartha Recommends