Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

'ലോട്ടറിയടിച്ചതോെട സ്ഥിതിയാകെ വിഷമമാണ്. എന്റെ ഫോണിലേക്ക് നിത്യവും മൂന്നൂറിന് മുകളില്‍ ഫോണ്‍ കോളുകളും, ആയിരക്കണക്കിന് മെസേജുകളുമാണ് വരുന്നത്. നാട്ടിലെ എെന്‍റ വീട്ടിലേക്കും ഭാര്യ വീട്ടിലേക്കും ഫോണ്‍ വിളികളുണ്ട്. ആളുകള്‍ കാണാനുമെത്തും. ഉമ്മയെ പോലും വേറൊരു വീട്ടിലേക്ക് മാറ്റേണ്ടി വന്നു' ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം കൈവന്ന പ്രവാസിക്ക് സംഭവിച്ചത്...

01 MARCH 2021 05:00 PM IST
മലയാളി വാര്‍ത്ത

2020 ലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഏറ്റവും വലിയ തുകയായ 20 മില്യണ്‍ ദിര്‍ഹം അതായത് 40 കോടി രൂപ ലഭിച്ച അബ്ദുള്‍ സലാം എന്ന ഭാഗ്യവാൻ പിന്നീട് സംഭവിച്ചത്. സന്തോഷത്തിന്റെ നാളുകൾക്ക് അതികം ആയുസ് ഉണ്ടായില്ല. വളരെ വേദയോടെ അദ്ദേഹം പങ്കുവച്ച വാക്കുകൾ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്.

വാക്കുകൾ ഇങ്ങനെ;

.''ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ മസ്കത്തില്‍ വന്നതാണ്. പ്ലസ്ടുവും അയാട്ടെ കോഴ്സും കഴിഞ്ഞ് നേരെ ജ്യേഷ്ഠന്റെ ഷോപ്പിങ്സെന്ററില്‍ മാനേജറായി കയറി. അതിനൊപ്പം നിരവധി കമ്ബനികള്‍ക്ക് വേണ്ടി ഫ്ലൈറ്റ് ടിക്കറ്റിങ്ങും ചെയ്യുന്നുണ്ടായിരുന്നു. ആദ്യമായാണ് ഞാന്‍ ബിഗ് ടിക്കറ്റ് എടുക്കുന്നത്. എന്റെ സുഹൃത്തുക്കള്‍ ഇടയ്ക്കൊക്കെ എടുക്കാറുണ്ട്.

2020 ഡിസംബര്‍ 29ന് അബുദാബി എയര്‍പോര്‍ട്ടില്‍ പോയപ്പോള്‍ അവര്‍ നിര്‍ബന്ധിച്ചു. 'ഇത്തവണ സലാമിന്റെ പേരില്‍ എടുത്തു നോക്കാം. ഒരിക്കലും എടുക്കാറില്ലല്ലോ, ഇനി എങ്ങാനും അടിച്ചാലോ…' കഴിഞ്ഞ ആറ് കൊല്ലത്തിനിടയില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഭാഗ്യ പരീക്ഷണം.‌ടിക്കറ്റൊക്കെ എടുത്തു വന്ന് ഞാന്‍ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ വോയ്സ് മെസേജ് അയച്ചു. 'എന്റെ പേരില്‍ അല്ലേ എടുത്തത്. ഈ ടിക്കറ്റ് അടിക്കും. നമുക്ക് അടിച്ചു പൊളിക്കണം.'

ഉള്‍വിളിയുണ്ടായി പറഞ്ഞതൊന്നുമല്ല. നമ്മള്‍ പടച്ചോ നൊന്നുമല്ലല്ലോ. പക്ഷേ, നാവിന്‍ തുമ്ബില്‍ അങ്ങനെ വന്നു, അതു പറ‍ഞ്ഞു. കൂട്ടുകാര്‍ എല്ലാവരും തംസ് അപ് ഇടുകയും ചെയ്തു.ജനുവരി മൂന്നിന് വൈകുന്നേരമാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. അത് ലൈവ് പ്രോഗ്രാമാണ്. ഞാന്‍ വേറെ എന്തൊക്കെയോ തിരക്കായതു കൊണ്ട് ആ പരിപാടിയില്‍ പങ്കെടു ക്കാനും കഴിഞ്ഞില്ല. സംഘാടകര്‍ എന്റെ പേര് അനൗണ്‍സ് ചെയ്തു. പക്ഷേ, ഞാന്‍ കൊടുത്ത മൊബൈല്‍ നമ്ബറില്‍ അ വര്‍ക്ക് എന്നെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.

സംഘാടകര്‍ മാധ്യമങ്ങളുടെ സഹായം തേടിയപ്പോഴാണ് സംഭവം ഞാനറിയുന്നത്. സാധാരണ വിജയിയെ മൊബൈല്‍ വ ഴി വിളിച്ചാണ് അറിയിക്കുന്നത്. ഞാന്‍ മൊബൈല്‍ നമ്ബറിന്റെ മുന്നില്‍ കൊടുത്ത കോഡ് തെറ്റിപ്പോയതായിരുന്നു പ്രശ്നം ചാനലിലെ വിഡിയോ കണ്ട് ഒരു സുഹൃത്ത് വിളിച്ചു ചോദിച്ചു, 'ഡാ, ബിഗ് ടിക്കറ്റടിച്ച അബ്ദുള്‍ സലാം നീയാണോ.'

എന്റെ മറുപടി അപ്പോഴും അത് വേറെയാരെങ്കിലുമായിരിക്കുമെന്നായിരുന്നു. പക്ഷേ, പടച്ചോന്‍ എന്റെ പേര് തന്നെയാണ് അവിെട എഴുതി വച്ചിരുന്നതെന്ന് എനിക്കറിയില്ലല്ലോ. എെന്‍റ േപരിലാണ് എടുത്തതെങ്കിലും എനിക്കൊപ്പം ഏഴുപേര്‍ കൂടിയുണ്ട്. അബ്ദുള്‍ ജലീല്‍, ബൈജു പാലേരി, നവാസ്, വേണുഗാപാലന്‍‌, റിയാസ് രാഗേഷ്, സഹീര്‍. ഇവര്‍ക്കും കൂടി അര്‍ഹതപ്പെട്ടതാണ് ഈ തുക. എല്ലാവരും ജീവിക്കാന്‍ വേണ്ടി മണലാരണ്യത്തിലേക്ക് എത്തിയവരാണ്. നമുക്ക് ഒരു സൗഭാഗ്യമുണ്ടാകുമ്ബോള്‍ എല്ലാവരേയും ചേര്‍ത്ത് പിടിക്കാനാണ് ഇഷ്ടം. പണത്തേക്കാള്‍ എത്രയോ വലുതാണ് ബന്ധങ്ങള്‍.

എന്റെ ചെറുപ്പത്തില്‍ തന്നെ ഉപ്പ മരിച്ചതാണ്. ഏഴു മക്കളില്‍ ഇളയ ആളാണ് ഞാന്‍. ഏട്ടന്‍മാരൊക്കെ വിദേശത്തായിരുന്നതുകൊണ്ട് വലിയ സാമ്ബത്തിക പ്രതിസന്ധിയൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല.
ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ വിവാഹം കഴിച്ചു. അ പ്പോഴേക്കും സ്വന്തമായി വീട് പണിതിരുന്നു. ഭാര്യ അന്‍ഷിന. രണ്ട് മക്കളാണ് മൂത്തയാള്‍ ഫൈഹ സലാം, രണ്ടാമത്തെ മോന്‍ മുഹമ്മദ് യാസീഫ്. മോന് മൂന്ന് മാസം പ്രായമേ ആയിട്ടുള്ളൂ.

പ്രസവത്തിനായി ഭാര്യ നാട്ടിലായിരുന്നു. സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോള്‍ ഉമ്മാനേം ഭാര്യയേയുമാണ് ആദ്യം വിളിച്ചത്. അവര്‍ക്കും ഭയങ്കര സന്തോഷമായി. പക്ഷേ, കാര്യങ്ങള്‍ ‍ഞങ്ങള്‍ വിചാരിച്ച പോലെ അത്ര സന്തോഷം നിറഞ്ഞതായിരുന്നില്ല പിന്നീട്.

ചെറുപ്പം മുതലേ ഉമ്മ ഫാത്തിമ പഠിപ്പിച്ച പാഠമാണ് എല്ലാവരെയും സഹായിക്കണം എന്നത്. ഏട്ടന്റെ ഒപ്പം ജോലിക്ക് നിന്നപ്പോള്‍ കിട്ടിയിരുന്ന ശമ്ബളത്തിന്റെ ഒരു പങ്ക് അന്നേ മാറ്റിവയ്ക്കുമായിരുന്നു. ബിസിനസ് പഠിച്ച്‌ രണ്ട് ഷോപ്പുകളില്‍ പാര്‍ട്നര്‍ ആയപ്പോള്‍ ലാഭത്തിന്റെ ഒരു വീതം പാവപ്പെട്ടവര്‍ക്ക് നല്‍കിക്കൊണ്ടിരുന്നു.

പക്ഷേ, ലോട്ടറിയടിച്ചതോെട സ്ഥിതിയാകെ വിഷമമാണ്. എന്റെ ഫോണിലേക്ക് നിത്യവും മൂന്നൂറിന് മുകളില്‍ ഫോണ്‍ കോളുകളും, ആയിരക്കണക്കിന് മെസേജുകളുമാണ് വരുന്നത്. നാട്ടിലെ എെന്‍റ വീട്ടിലേക്കും ഭാര്യ വീട്ടിലേക്കും ഫോണ്‍ വിളികളുണ്ട്. ആളുകള്‍ കാണാനുമെത്തും. ഉമ്മയെ പോലും വേറൊരു വീട്ടിലേക്ക് മാറ്റേണ്ടി വന്നു. എല്ലാവരും ഒാരോ ആവശ്യങ്ങള്‍ പറഞ്ഞു ധനസഹായം തേടിയാണു വരുന്നത്. ആയിരങ്ങള്‍ മുതല്‍ േകാടികള്‍ വരെയാണു പലരും േചാദിക്കുന്നത്. പലതരം ആവശ്യങ്ങളും നിരത്തും. ആദ്യമൊക്കെ െെകയയഞ്ഞു സഹായിച്ചു. പിന്നെയിതു കൂടിക്കൂടി വന്നു.

പണം കിട്ടില്ലെന്ന് അറിയുമ്ബോള്‍ പലരും ശകാരവാക്കുകള്‍ പറയും. ചിലര്‍ ബന്ധം വേണ്ടെന്ന് വച്ച്‌ പോകും. കൊടുത്ത പണം കുറഞ്ഞു പോയാല്‍ പിന്നെ, മിണ്ടാത്തവരുമുണ്ട്. ഇതെല്ലാം കാണുമ്ബോള്‍ മനസ്സ് അറിയാതെ പറയും 'ഇതൊന്നും വേണ്ടിയിരുന്നില്ല'.ചെയ്യുന്നതിലെ മടി കൊണ്ടല്ല, സഹായം ചെയ്യുമ്ബോള്‍ അത് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കണം എന്നൊരു ആഗ്രഹമുണ്ട്. പലര്‍ക്കും പണമാണ് ബന്ധങ്ങളേക്കാള്‍ വലുത് എന്നു കൂടി പഠിച്ച സമയമാണിത്.

സത്യം പറയാല്ലോ, എനിക്ക് ഇപ്പോള്‍ സന്തോഷമില്ല. പലരുടെയും യഥാര്‍ഥ മുഖങ്ങള്‍ തിരിച്ചറിയുമ്ബോള്‍, ഹൃദയത്തെ മുറിക്കുന്ന സംസാരമുണ്ടാകുമ്ബോള്‍‌ എല്ലാം ഇതുവരെ കണ്ട ലോകമേ മാറി പോയ അവസ്ഥയാണ്.മറ്റൊരു കാര്യം ഞാന്‍ നേരത്തേ നിശ്ചയിച്ചിട്ടുണ്ട്. 50 പാവപ്പെട്ട കുട്ടികളുടെ വിവാഹം നടത്തി കൊടുക്കണം. എെന്‍റ മനസ്സിെന്‍റ സമാധാനത്തിന് വേണ്ടിയാണത്. ഒരു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനാകാത്തത് വീട്ടില്‍ അത്രമേല്‍ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടായിരിക്കുമല്ലോ. നിര്‍ധനരായ 50 പേരുടെ വിവാഹം നടത്തുമ്ബോള്‍, ആ കുട്ടികളുടെ മുഖമോ വിവരങ്ങളോ പരസ്യമാക്കരുത് എന്നും ആഗ്രഹമുണ്ട്. ആഗ്രഹത്തിനപ്പുറം അത് നിര്‍ബന്ധമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (4 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (4 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (4 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (5 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (5 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (5 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (5 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (5 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (6 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (7 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (8 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (8 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (8 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (9 hours ago)

Malayali Vartha Recommends