മാലിയില്‍ ഒരു വര്‍ഷമായി തടവിലായിരുന്ന യുവാവ് മോചിതനായി നാട്ടിലെത്തി

മാലദ്വീപ് ജയിലില്‍ തടവിലായിരുന്ന രാജേഷ് മോചിതനായി നാട്ടിലെത്തി. രാത്രി 11 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. മാലദ്വീപ് ഇന്ത്യ ക്ലബ് എക്‌സിക്യൂട്ടിവ് പ്രഭാ രമ്യ വിമാനത്തില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഒരു വര്‍ഷമായി രാജേഷ് മാലദ്വീപില്‍ തടവനുഭവിക്കുകയായിരുന്നു.
കോട്ടയം ജില്ലക്കാരനായ രാജേഷ് കാക്കനാട്ട് ഭാസ്‌കരനെ (33) 2014 ഫെബ്രുവരി 27 നാണ് മാലദ്വീപ് പൊലീസ് അറസ്റ്റ് ചെയ്തത്. തെറ്റായ രക്തപരിശോധന റിപ്പോര്‍ട്ടില്‍ ഒപ്പുവെച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു മാലദ്വീപിലെ പ്രധാന ഹോസ്പിറ്റലായ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ലാബ് ടെക്‌നീഷ്യനായി അഞ്ചു വര്‍ഷം ജോലിചെയ്ത രാജേഷിനെ അറസ്റ്റ് ചെയ്തത്. മറ്റൊരു ജീവനക്കാരി തയാറാക്കിയ രക്തപരിശോധനാ റിപ്പോര്‍ട്ടില്‍ ലാബിന്റെ ഇന്‍ചാര്‍ജായിരുന്ന രാജേഷ് ഒപ്പുവെച്ചു എന്നതുമാത്രമാണ് ഇയാള്‍ ചെയ്ത കുറ്റം. എച്ച്.ഐ.വി പോസിറ്റീവ് ആയ രക്തത്തിന്റെ റിപ്പോര്‍ട്ടില്‍ എച്ച്.ഐ.വി നെഗറ്റീവ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതു കാരണം എച്ച്.ഐ.വി ബാധയുള്ളയാളുടെ രക്തം മറ്റൊരു മാലദ്വീപ് സ്വദേശിക്ക് നല്‍കിയതോടെ പ്രശ്‌നം വിവാദമാവുകയായിരുന്നു.
ഈ വിഷയത്തില്‍ ഫേസ്ബുക്ക് കൂട്ടായ്മ വിദേശകാര്യ മന്ത്രി, പ്രധാന മന്ത്രി, കേരള മുഖ്യ മന്ത്രി എന്നിവര്‍ക്ക് ഇ മെയിലുകള്‍ അയച്ചു കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. നൂറു കണക്കിന് മെയിലുകളാണ് ഇതിനകം ഇവര്‍ക്ക് അയച്ചത്. മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha