കുവൈറ്റില്‍ ജീവിക്കുന്ന വിദേശികള്‍ ഉള്‍പ്പെടെ എല്ലാവരും ഡിഎന്‍എ സാമ്പിള്‍ നല്‍കണം

കര്‍ശന പരിശോധനകളുമായി കുവൈറ്റ് മുമ്പോട്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതോടെ അതിനെ ചെറുക്കാന്‍ കുവൈറ്റ് സര്‍ക്കാര്‍ രാജ്യത്ത് ജീവിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നു. ഇതിനായി വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഡിഎന്‍എ സാമ്പിളുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. വെള്ളിയാഴ്ച ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തോടെയാണ് വിവരശേഖരണം അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
എല്ലാവരും ഡിഎന്‍എ സാമ്പിള്‍ പൊലീസിന് കൈമാറണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. വിസമ്മതിക്കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പിഴയും ഒരുവര്‍ഷം തടവുമാണ് ശിക്ഷ. തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെങ്കില്‍ ശിക്ഷാ കാലയളവ് ഏഴുവര്‍ഷമാകും.
കുവൈറ്റ് സിറ്റിയിലെ ഷിയാ പള്ളിയില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 27 പേരാണ് കൊല്ലപ്പെട്ടത്. 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാര്‍ത്ഥനാമുറിയിലെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തുന്നതിനാണ് ഡിഎന്‍എ സാമ്പിള്‍ ശേഖരണം നിര്‍ബന്ധമാക്കുന്നത്.
ചാവേര്‍ ആക്രമണം നടത്തിയത് സൗദി പൗരനായ ഫഹദ് സുലൈമാന്‍ അബ്ദുല്‍മൊഹ്‌സീന്‍ അല്‍ ക്വാബയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബഹ്‌റൈന്‍ വഴിയാണ് ഇയാള്‍ കുവൈറ്റിലേക്ക് കടന്നതെന്നും വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ കുവൈത്തിലെത്തിയതെന്നും അന്വേണദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha