കേരളത്തില്‍ നിന്നും നിരോധിത മരുന്ന് വരുത്തിയ മലയാളിയെ സൗദി നാടു കടത്തും

കേരളത്തില്‍നിന്നും നിരോധിത മരുന്ന് വരുത്തിയതിന് കഴിഞ്ഞ വര്‍ഷം സൗദിയില്‍ പിടിയിലായ മലയാളിയെ നാടുകടത്താന്‍ ഉത്തരവ്. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി സിദ്ദിഖിനെയാണ് തിരിച്ചയക്കുന്നത്
ശ്വാസകോസ അലര്‍ജിക്കുള്ള നക്‌സിറ്റോ പ്ലസ് എന്ന മരുന്ന് കേരളത്തില്‍ നിന്ന് വരുത്തിയതിനാണ് സിദ്ദീഖ് പിടിയിലായത്. സൗദിയില്‍ നിരോധിത മരുന്നുകളുടെ പട്ടികയില്‍ പെടുന്നതാണ് നക്‌സിറ്റോ പ്ലസ്. എന്നാല്‍ ഇത് ഇന്ത്യയില്‍ നിരോധിച്ചിട്ടില്ല. അവധി കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ സിദ്ധിഖിനുവേണ്ടി മരുന്നുകൊണ്ടുവന്ന കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംസുവിനെ യാമ്പു എയര്‍പോര്‍ട്ടില്‍ വച്ച് പിടികൂടുകയായിരുന്നു. നാര്‍ക്കോട്ടിക് വിഭാഗത്തിന്റെ ചോദ്യം ചെയ്യലില്‍ സിദ്ദീഖിനു വേണ്ടിയാണ് മരുന്ന് കൊണ്ടുവന്നതെന്ന് ഷംസു വെളിപ്പെടുത്തി.
തുടര്‍ന്ന് ഷംസുവിനെ വിട്ടയച്ച നാര്‍ക്കോട്ടിക് വിഭാഗം സിദ്ദീഖിനെ അറസ്റ്റ് ചെയ്തു. 2014 മേയിലായിരുന്നു സംഭവം. ഒരു മാസത്തിനു ശേഷം ഏതുസമയത്തും ഹാജരാക്കാമെന്ന സ്‌പോണ്‍സറുടെ ജാമ്യത്തില്‍ സിദ്ദീഖിനെയും വിട്ടയച്ചു. ഇതിനിടെ വന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും സിദ്ധിഖിന് എതിരായിരുന്നു. മെഡിക്കല്‍ പരിശോധനക്ക് വിധേയനായ സമയത്ത് ഡോക്ടറുമായി ആശയ വിനിമയത്തിലുണ്ടായ പ്രശ്‌നങ്ങള്‍ പരിശോധനാ ഫലത്തെ വിപരീതമായി ബാധിച്ചുവെന്നാണ് സൂചനകള്‍. ഇതേ തുടര്‍ന്നാണ് സിദ്ദീഖിനെ നാടുകടത്താന്‍ തീരുമാനിച്ചതും ശുമൈസിയിലെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha