പെരുന്നാള്‍ പിഴിയല്‍ മഹാമഹം: ഇന്നലെ റിയാദില്‍ നിന്ന് വന്നവര്‍ കൊടുത്തത് 71,000 രൂപ

എല്ലാവര്‍ക്കും പിഴിയാന്‍വേണ്ടി മാത്രം ജീവിക്കുന്നവനാണോ പ്രവാസി. നാടും വീടും ഉപേക്ഷിച്ച് കാണാപ്പൊന്നിന് പോകുന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്. വെറുതെ പറയാമെന്നല്ലാതെ എന്തു കാര്യം അല്ലേ. എങ്കിലും ഇങ്ങനെ പിടിച്ചുപറി നടത്തരുത് വിമാനക്കമ്പനികള്‍. ആണ്ടിലൊരിക്കലെ വരവിന് ഇങ്ങനെ ദ്രോഹിക്കണോ എന്നാണവരുടെ ചോദ്യം. എങ്കിലും തുക ഈടാക്കുന്നതിന് ഒരു മര്യാദയില്ലേ. ഇപ്പോള്‍ നിലവില്‍ ഉള്ളതിനെക്കാള്‍ 7 ഇരട്ടിയാണ് വര്‍ദ്ധനവ്.
ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂള്‍ അവധിയും പെരുനാളും കാരണം നാട്ടിലേക്കു മടങ്ങുന്ന യാത്രക്കാരെ പിഴിയുന്നതിനുവേണ്ടി ഏഴ് ഇരട്ടിയോളം അധികം തുകയാണു വിദേശ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെകാലത്തു വ്യോമയാന മന്ത്രി പ്രഭുല്‍ പട്ടേല്‍ ഡയറക്ടര്‍ ജനറല്‍ സിവില്‍ ഏവിയേഷനില്‍ നിന്നു വിമാന ടിക്കറ്റിന്റെ വിലനിയന്ത്രണാധികാരം റദ്ദാക്കിയ നടപടി മറയാക്കിയാണു വിദേശ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത്.
ഇതിനെതിരെ പ്രതികരിക്കാന്‍ സംസ്ഥാന സര്‍ക്കാരോ നോര്‍ക്കയോ ഇടപെടുന്നില്ല. ഈ മാസം ആദ്യം മുതലാണു വിദേശ എയര്‍ലൈനുകളില്‍ കേരളത്തിലേക്കുള്ള യാത്രക്കൂലിയില്‍ വന്‍ വര്‍ധന വരുത്തിയത്. ശരാശരി കേരളത്തില്‍ നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കൂലി പതിനായിരം മുതല്‍ പതിനയ്യായിരം രൂപ വരെയായിരിക്കെ, ഇന്നലെ റിയാദില്‍ നിന്നു ഷാര്‍ജ വഴി തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രാ നിരക്ക് 71,005 രൂപയായിരുന്നു. എയര്‍ അറേബ്യയില്‍ 67,495ഉം ജെറ്റ് എയര്‍വേയ്‌സില്‍ 63,059ഉം ശ്രീലങ്കന്‍ എയര്‍വേയ്‌സില്‍ 55,149 രൂപയും. എയര്‍ ഇന്ത്യയില്‍ രണ്ടിരട്ടി വരെ വര്‍ധിപ്പിച്ചു 39,454 രൂപയുടെ ടിക്കറ്റ് ലഭിക്കാനുമില്ല.
ദോഹയില്‍ നിന്നു തിരുവനന്തപുരത്തേക്ക് എയര്‍ അറേബ്യയില്‍ 56,052, ഒമാന്‍ എയറില്‍ 51,771, ശ്രീലങ്കന്‍ എയര്‍വേയ്‌സില്‍ 50,624രൂപയുമാണു നിരക്ക്. കേരളത്തിന്റെ എയര്‍ കേരളക്ക് എന്ന് പറക്കാനാവും നാട്ടാരേ ചങ്കു പിടഞ്ഞാണട്ടോ ചോദിക്കുന്നത്. എല്ലാ പ്രവാസികളുടെയും ചോദ്യമാണേ.ആരു പറയും ഉത്തരം അല്ലേ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha