സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ് മാറി നല്‍കാമെന്ന് പരസ്യം ചെയ്യുന്നവര്‍ക്കെതിരെ നടപടി

സ്‌പോണ്‍സര്‍ഷിപ് പ്രശ്‌നത്തില്‍ കര്‍ശന നിലപാടുകളുമായി വീണ്ടും സൗദി. പണം നല്‍കിയാല്‍ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ് മാറി നല്‍കാമെന്ന് പരസ്യം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വകരിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മനുഷ്യക്കച്ചവടത്തില്‍പെടുന്ന ഈ പ്രവണത അവസാനിപ്പിക്കുമെന്ന് സൗദി മനുഷ്യാവകാശ സമിതി. പണം മേടിച്ച് തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ് മാറിനല്‍കുന്നവര്‍ക്ക് മനുഷ്യ കച്ചവട കുറ്റത്തിന്റെ പേരില്‍ ജയില്‍ ശിക്ഷയും പിഴയും ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് തയസീര്‍ അല്‍ മുഫ്‌രിജ് വ്യക്തമാക്കി. പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലം പണമീടാക്കി വീട്ടു വേലക്കാരികളെ റിലീസിനു നല്‍കാന്‍ തയ്യാറായുള്ള പരസ്യങ്ങള്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നു.ഇത്തരക്കാര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് നടപടി സ്വകരിക്കുമെന്ന് അല്‍ മുഫ്‌രിജ് മുന്നറിയിപ്പ് നല്‍കി. നിശ്ചിത തുകക്കു പകരമായി ഗാര്‍ഹിക തൊഴിലാളികളുട സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ തയ്യാറാണെന്ന് അറിയിച്ചു കൊണ്ടുള്ള പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനെതിരെ സൗദി മനുഷ്യാവകാശ സമിതി ചെയര്‍മാന്‍ രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha