തദ്ദേശ തെരഞ്ഞെടുപ്പല്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടവകാശം അനുവദിക്കും

വോട്ടുചെയ്യാതെ വിഷമിച്ചിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വസിക്കാം. തദ്ദേശസ്വയംഭരണ തിര!ഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടവകാശം അനുവദിക്കാമെന്നു മന്ത്രിസഭായോഗ തീരുമാനം . ഈ തീരുമാനം സര്‍ക്കാര്‍ ശുപാര്‍ശയായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കും. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടവകാശം നല്‍കാമെന്ന് സര്‍വകക്ഷിയോഗവും തീരുമാനമെടുത്തിരുന്നു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ സര്‍വേ നമ്പറുകള്‍ കേന്ദ്രത്തിനു കൈമാറേണ്ടതില്ലെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 31നു മുന്‍പ് ഈ വിശദാംശങ്ങളടക്കം നിലപാട് സംസ്ഥാനം കേന്ദ്രത്തെ അറിയിക്കണമെന്നായിരുന്നു നിര്‍ദേശം. സര്‍വേ പൂര്‍ത്തിയായിട്ടില്ലെന്ന വിശദീകരണവും നല്‍കും.
https://www.facebook.com/Malayalivartha