ഉമ്മാ നിങ്ങളുടെ കൂടെ ഞങ്ങളുമുണ്ട്... അറബിയുടെ വീട്ടില്‍ കഷ്ടപ്പെടുന്ന ഷാഹിദ ഉമ്മയ്ക്ക് വീടുവയ്ക്കാനായി സുരേഷ് ഗോപി രണ്ട് ലക്ഷം രൂപ നല്‍കും

വര്‍ഷങ്ങളോളം ഷാര്‍ജയിലെ അറബിയുടെ വീട്ടില്‍ വീട്ടുവേല ചെയ്ത് ദുരിതക്കടലിലായിരുന്ന ഷാഹിദ ഉമ്മ എന്ന 63കാരിക്ക് സുരേഷ് ഗോപിയുടെ സഹായഹസ്തം. ഷാഹിദ ഉമ്മയ്ക്ക് വീടുവെക്കാന്‍ ആവശ്യമായ രണ്ട് സെന്റ് സ്ഥലം വാങ്ങാന്‍ സാഹായം വാഗ്ദാനം ചെയ്താണ് സുരേഷ് ഗോപി രംഗത്തെത്തിയത്. ഇവര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കാമെന്നാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം. ഇക്കാര്യം സുരേഷ് ഗോപി ഉമ്മയെ വിളിച്ച് അറിയിക്കുകയും ചെയ്തു.
പ്രവാസികളുടെ ഇടയില്‍ ഇപ്പോള്‍ ഏറെ പ്രശസ്തയാണ് ഷാഹിദ ഉമ്മ. ദുബായി ആസ്ഥാനമായ ഗോള്‍ഡ് എഫ്എം 101.3യുടെ ഹോം ഫോര്‍ ഈദ് പരിപാടിയിലൂടെയാണ് പ്രവാസികള്‍ ഉമ്മയെ അടുത്തറിഞ്ഞത്. വര്‍ഷങ്ങളോളം അറബിയുടെ വീട്ടില്‍ വീട്ടുവേല ചെയ്ത് മൂന്ന് പെണ്‍മക്കളെയും ഉമ്മ വിവാഹം കഴിപ്പിച്ചയച്ചു. വിശ്രമമില്ലാത്ത ജീവിതത്തിനിടയില്‍ ഉമ്മയ്ക്ക് നാട്ടിലെത്താന്‍ കഴിഞ്ഞത് പ്രവാസികളുടെ നല്ല മനസു കൊണ്ടാണ്. ഷാഹിദ ഉമ്മയ്ക്ക് നാട്ടിലെത്തി കുടുംബത്തോടൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം ഈദ് ആഘോഷിക്കാന്‍ കഴിഞ്ഞു.
ഏറെ ദുരിതക്കയം താണ്ടിയ ഷാഹിദ ഉമ്മയ്ക്ക് ഈദിന്റെ പുണ്യമായി മറ്റൊരു ഭാഗ്യം കൂടി ലഭിച്ചു. ഉമ്മയുടെ വാര്‍ത്തയറിഞ്ഞ സുരേഷ് ഗോപി ഉമ്മയെ സഹായിക്കാന്‍ സന്നദ്ധനായി രംഗത്തെത്തി.
ഷാഹിദ ഉമ്മയുടെ അനുഭവത്തെ കുറിച്ച് റോഡിയോ ജോക്കിയായ വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചതാണ് ഉമ്മയ്ക്ക് അനുഗ്രഹമായത്.
ഞാന്‍ ഒരു റേഡിയോ ജോക്കി ആയിട്ട് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 8 വര്‍ഷത്തോളം ആയി ഇതിനിടയില്‍ പല തരത്തില്‍ ഉള്ള ശ്രോതാക്കളെ പരിചയപെട്ടിട്ടുണ്ട് പക്ഷേ ഇതാദ്യമായി ഒരു ഉമ്മ എന്റെ കണ്ണുകള്‍ നിറയിച്ചു. 62 വയസ്സായിട്ടും ഷാര്‍ജയിലെ ഒരു വീട്ടില്‍ വീട്ടു ജോലി ചെയ്ത് 3 പെണ്‍ മക്കളേയും കല്യാണം കഴിപ്പിച്ച് വിട്ട്... ഇപ്പോള്‍ 2 സെന്റ് സ്ഥലം എങ്കിലും വാങ്ങണം എന്ന ആഗ്രഹത്തില്‍ നില്‍ക്കുന്ന ഷാഹിദ ഉമ്മ!! സ്വന്തം ഉപ്പയും, ഭര്‍ത്താവും മരിച്ചിട്ടും നാട്ടില്‍ പോകാന്‍ അവസരം ലഭിക്കാതെ ഇവിടെ ജീവിക്കുന്ന ഒരു നല്ല ഉമ്മ... ഉമ്മ ആഗ്രഹിക്കുന്നതെല്ലാം ഉമ്മക്ക് പടച്ചോന്‍ നല്‍കട്ടെ പക്ഷെ എന്തോ ഉമ്മയുടെ വാക്കുകള്‍ എന്നെ ഒരുപാട് ചിന്തിപിച്ചു.. നമ്മളെല്ലാം എന്തെല്ലാം കാര്യങ്ങളെ കുറിച്ചാണ് ദിവസവും പറയുന്നത്... കാശില്ല , ശമ്പളം കൂടണം , കൂട്ടുകാരില്ല , എന്നെ ആരും സ്‌നേഹിക്കുന്നില്ല , ആരുമില്ല എനിക്ക് , ഈ വീട് ചെറുതാണ്, കാര്‍ ഒന്ന് മാറ്റണം , പുതിയ ഡ്രസ്സ് കളര്‍ പോരാ, നെറ്റിന് സ്പീഡ് ഇല്ല അങ്ങനെ എന്തെല്ലാം!! പക്ഷെ ഇതൊന്നും അല്ല ജീവിതം എന്ന് മനസിലാക്കാന്‍ ഷാഹിദ ഉമ്മയെ പോലുള്ളവരുമായി സംസാരിച്ചാല്‍ മതി എന്ന് ഞാന്‍ മനസിലാക്കി.. ഒന്നുമില്ല എന്ന് പറയുമ്പോള്‍ ഓര്‍ക്കുക നമുക്ക് ഉള്ളതിനെ കുറിച്ച്.. നമുക്ക് ലഭിച്ച ഭാഗ്യങ്ങളെ കുറിച്ച്.. ഒരുപക്ഷെ ഇന്ന് എനിക്ക് ലഭിച്ച ഒരു വലിയ തിരിച്ചറിവ് ഇതായിരിക്കും .. ഉമ്മാ ഒരുപാട് നന്ദി എന്റെ ജീവിതത്തില്‍ പുതിയ ചില പാഠങ്ങള്‍ പറഞ്ഞു തന്നതിന്.. മറന്നു പോയ ചില കാര്യങ്ങള്‍ ഒര്‍മ്മിപ്പിച്ചതിന്..
വൈശാഖിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പ്രവാസികളുടെ ഇടയില്‍ ഈ ഉമ്മ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. അങ്ങനെയാണ് സുരേഷ് ഗോപി അറിയുന്നതും സഹായം നല്‍കുന്നതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha