ഈ സെല്‍ഫി മതസൗഹാര്‍ദത്തിന്റേത്… ഗള്‍ഫിലെ ഏറ്റവും വലിയ പള്ളിയില്‍ നിന്നുള്ള മോഡിയുടെ സെല്‍ഫിക്ക് വന്‍ സ്വീകരണം

മത സൗഹാര്‍ദത്തിന് പുതിയൊരു അധ്യായം എഴുതി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പുതിയ സെല്‍ഫി. ഗള്‍ഫിലെ ഏറ്റവും വലുതും ലോകത്തെ പ്രധാന മുസ്‌ലിം പള്ളികളിലൊന്നുമായ ഷെയ്ഖ് സായിദ് വലിയ പള്ളി സന്ദര്‍ശിച്ചുകൊണ്ടാണ് മോഡി സെല്‍ഫിയെടുത്തത്. ഇവിടെ വച്ച് ഷെയ്ഖുമാര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് മോഡി ആ ഫോട്ടോ ട്വിറ്ററിലും പോസ്റ്റ് ചെയ്തു.
ചൈനയിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും എടുത്ത സെല്‍ഫി പോലെ ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ദുബായിലെ ഭരണാധികാരികളും മോഡിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
യുഎഇ തലസ്ഥാന നഗരിയുടെ പ്രധാന ആകര്‍ഷണവും ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ മുസ്ലിം പള്ളിയുമായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ മോഡിയുടെ സന്ദര്‍ശനം ചരിത്ര സംഭവമായി. അറേബ്യന്‍ വാസ്തു ശില്പചാതുരി തുടിച്ച് നില്‍ക്കുന്ന പള്ളി മോഡി ചുറ്റിക്കണ്ടു. പള്ളിയുടെ നിര്‍മ്മാണത്തേക്കുറിച്ചും പ്രവര്‍ത്തനത്തേക്കുറിച്ചുമെല്ലാം ചോദിച്ചു മനസിലാക്കി. അര മണിക്കൂറോളം മോഡി പള്ളിയില്‍ ചെലവഴിച്ചു. മോഡിയെ കാണാന്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറിലേറെ പേരെത്തിയിരുന്നു.
യുഎഇ യുവജന സാംസ്‌കാരിക മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ഇന്ത്യന്‍ സ്ഥാനപതി ടി.പി.സീതാറാം, പ്രമുഖരായ എം.എ.യൂസഫലി, ബി.ആര്‍.ഷെട്ടി, ഡോ.ഷംസീര്‍ വയലില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സന്ദര്‍ശനാര്‍ഥം പള്ളിയില്‍ വന്‍ സുരക്ഷ ഒരുക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha