മോഡി താമസിക്കുന്നത് ആഡംബരത്തിന്റെ അവസാന വാക്കായ എമിറേറ്റ്‌സ് പാലസില്‍; ഭക്ഷണമൊരുക്കുന്നത് ഗുജറാത്തി സെലിബ്രിറ്റി ഷെഫ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് താമസമൊരുക്കിയിരിക്കുന്നത് ആഡംബരത്തിന്റെ അവസാനവാക്കുകളിലൊന്നായ അബുദാബിയിലെ എമിറേറ്റ്‌സ് പാലസിലാണ്. യു.എ.ഇയിലെ ഏറ്റവും വിലപിടിച്ച താമസസ്ഥലം ഇതാണ്. എമിറേറ്റ്‌സ് പാലസിലെ വിലമതിക്കാനാവാത്ത മിനിസ്‌റ്റേഴ്‌സ് സ്യൂട്ടിലാണ് മോഡിക്കായി താമസ സൗകര്യമൊരുക്കിയത്. മോഡക്ക് ഇഷ്ടഭക്ഷണമൊരുക്കുന്നത് ഗുജറാത്തുകാരനായ സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂറാണ്.
അബുദാബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലാണ് എമിറേറ്റ്‌സ് പാലസ്. സെവന്‍ സ്റ്റാര്‍ ഹോട്ടലിന്റെ സൗകര്യമുണ്ടെങ്കിലും, പഞ്ചനക്ഷത്ര പദവിയാണ് ഹോട്ടലിനുള്ളത്. മോഡിക്ക് താമസമൊരുക്കുന്ന എമിറേറ്റ്‌സ് പാലസില്‍ത്തന്നെയാണ് യു.എ.ഇയുമായി നിക്ഷേപ സാധ്യതകള്‍ ആലോചിക്കാനുള്ള സുപ്രധാന കൂടിക്കാഴ്ചയും ഒരുക്കിരിക്കുന്നത്.
യുഎഇ സ്ഥാപക പ്രസിഡന്റ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അന്‍ നഹ്യാന്റെ മകനും അബുബാദി ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി എംഡിയുമായ ഷെയ്ഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രിക്കായി വിരുന്നൊരുക്കുന്നതും എമിറേറ്റ്‌സ് പാലസിലാണ്. ഈ വിരുന്നിന്റെ ചുമതലയാണ് സഞ്ജീവ് കപൂറിനുള്ളത്. വിഭവ സമൃദ്ധമായ ഗുജറാത്തി താലിയാണ് മോഡിക്കുവേണ്ടി സഞ്ജീഒരുക്കുന്നത്.
അബുദാബിയില്‍ രാഷ്ട്രത്തലവന്മാര്‍ എത്തുമ്പോള്‍ എമിറേറ്റ്‌സ് പാലസിലാണ് താമസം ഒരുക്കാറുള്ളത്. രാഷ്ട്രത്തലവന്മാര്‍ക്ക് മാത്രം താമസിക്കാനുള്ള മുറിയാണ് മിനിസ്‌റ്റേഴ്‌സ് സ്യൂട്ട്. അബുദാബി കൊട്ടാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന എമിറേറ്റ്‌സ് പാലസ് ഹോട്ടല്‍ അറബ് വാസ്തുശൈലിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. 80 മീറ്റര്‍ ഉയരമുള്ള 114 മിനാരങ്ങളാണ് ഇതിന്റെ പ്രത്യേകത. 1.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബീച്ചും 85 ഹെക്ടര്‍ സ്ഥലത്തെ പൂന്തോട്ടവും പുല്‍ത്തകിടിയും ഇതിന്റെ പ്രത്യേകതയാണ്.
ആഡംബരത്തിന്റെ പര്യായങ്ങളായ 394 മുറികളാണ് ഇവിടെയുള്ളത്. ഇതില്‍ 92ഉം സ്യൂട്ടുകളാണ്. ഡയമണ്ട്, പേള്‍, കോറല്‍ എന്നിങ്ങനെ മൂന്ന് തരത്തിലാണ് ഇവിടുത്തെ മുറികള്‍. മൂന്നുതരത്തിലുള്ള മുറികളിലും വ്യത്യസ്തങ്ങളായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സിംഗിള്‍ ബെഡ് മുതല്‍ ത്രീ ബെഡ് വരെയുള്ളയാണ് സ്യൂട്ടുകള്‍. സൗകര്യങ്ങളനുസരിച്ച് ആറുതരം സ്യൂട്ടുകളാണ് ഇവിടെയുള്ളത്. സ്വകാര്യ കടല്‍ത്തീരമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സ്യൂട്ടുകള്‍ക്കുണ്ട്.
അബുദാബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ് ഹോട്ടല്‍. 2005ല്‍ തുറന്ന ഹോട്ടല്‍ അബുദാബിയുടെ ചിഹ്നങ്ങളിലൊന്നാണ്. ജര്‍മന്‍ ഗ്രൂപ്പായ കെംപിന്‍സ്‌കിക്കാണ് ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. ജോണ്‍ എലിയട്ട് റിബയാണ് ഹോട്ടലിന്റെ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha