മണലാരണ്യത്തില്‍ ഒരു അമ്പലം… അബുദാബിയില്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് അമ്പലം പണിയുവാന്‍ അനുമതി

അബുദാബിയില്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് അമ്പലം പണിയുവാന്‍ അനുമതി നല്‍കാമെന്ന് യുഎഇ സര്‍ക്കാര്‍ സമ്മതിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യു എ ഇ സന്ദര്‍ശനത്തിലാണ് സുപ്രധാനമായ ഈ തീരുമാനം ഉണ്ടായത്. അബുദാബിയില്‍ അമ്പലം പണിയാന്‍ അനുമതി നല്‍കിയെന്ന് വിദേശകാര്യമന്ത്രാലയ വക്താവാണ് ട്വീറ്റിലൂടെ അറിയിച്ചത്. അമ്പലം പണിയാന്‍ അനുമതിയതിന് മോഡിയും ട്വീറ്റിലൂടെ ഭരണകൂടത്തിന് നന്ദിയറിയിച്ചു.
ദുബായില്‍ ഇപ്പോള്‍തന്നെ അമ്പലമുണ്ട്. അവിടത്തെ കൃഷ്ണന്റേയും ശിവന്റേയും അമ്പലങ്ങള്‍ പ്രവാസികള്‍ക്ക് അനുഗ്രഹമാണ്. എന്നാല്‍ യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ ഒരു അമ്പലം പണിയാനായി വളരെ കാലമായി ഭരണാധികാരികള്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ നരേന്ദ്രമോഡിയുടെ ബഹുമാനാര്‍ത്ഥമാണ് ഇപ്പോള്‍ അമ്പലം പണിയാനുള്ള അനുമതി നല്‍കിയത്.
ദുബായ് ഷോക്കുമാരെ അപേഷിച്ച് പൊതുവേ മതത്തില്‍ കര്‍ക്കശക്കാരായ അബുദാബി ഷേക്കുമാര്‍ ഇപ്പോള്‍ അമ്പലം പണിയാന്‍ അനുമതി നല്‍കിയത് പ്രവാസികളെ സംബന്ധിച്ചടുത്തോളം വലിയ കാര്യമാണ്.
മുപ്പത്തി നാല് വര്‍ഷത്തെ നീണ്ട ഇടവേളയുടെ അന്ത്യം കുറിച്ചാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി യുഎഇയുടെ മണ്ണില്‍ കാലുകുത്തിയത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങും തണലുമേകുന്ന പ്രവാസികളുടെ സ്വപ്നദിനത്തിലായിരുന്നു മോഡിയുടെ യാത്ര. ന്യൂഡല്‍ഹിയില്‍ നിന്നും യാത്ര തിരിക്കുന്നതിനു തൊട്ടു മുന്‍പ് ട്വിറ്ററില്‍ യാത്ര ആരംഭിക്കുന്നുവെന്നും, സന്ദര്‍ശന വേളയിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കാമെന്നും അദ്ദേഹം ട്വീറ്റു ചെയ്തു.
വിമാനം യുഎഇയുടെ മണ്ണിലിറങ്ങിയ നിമിഷം മോഡി വാക്കു പാലിച്ചു. ഹലോ യുഎഇ എന്നാരംഭിക്കുന്ന ട്വീറ്റില്‍ സന്ദര്‍ശനം വിജയകരമാകുമെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാകുമെന്നുമുള്ള ശുഭാപ്തിവിശ്വാസം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. അബുദാബിയിലെത്തിയ നരേന്ദ്രമോഡിയെ കിരീടാവകാശി ഷെയ്ഖ് മൊഹമ്മദ് ബിന്‍ സൈയദ് അല്‍ നഹ്യാന്‍ ഗാര്‍ഡ് ഓഫ് ഓണറൊരുക്കി സ്വീകരിച്ചതിന് നന്ദിപറഞ്ഞുകൊണ്ട് മോഡി വീണ്ടും ട്വീറ്റു ചെയ്തു, ഇക്കുറി അറബിയിലും ഇംഗ്‌ളീഷിലുമായാണ് മോഡിയുടെ ട്വീറ്റ് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha