മിനി കേരളത്തില്‍ മോഡി മലയാളത്തില്‍... മലയാളികള്‍ക്കു പുതുവത്സരാശംസകള്‍ മലയാളത്തില്‍ തന്നെ നേര്‍ന്ന് കൈയ്യടി നേടി

കേരളത്തിന്റെ ഒരു മിനി കേരളമായ ദുബായില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മലയാളത്തില്‍ പറഞ്ഞു എല്ലാ മലയാളികള്‍ക്കും പുതുവത്സരാശംസകള്‍. നരേന്ദ്ര മോഡി യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് മോഡി മലയാളം പറഞ്ഞത്. ഷാര്‍ജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന നമോ യുഎഇ എന്ന പരിപാടിയിലാണു മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തത്. ദുബായി മണ്ണില്‍ കാണുന്നത് ഇന്ത്യന്‍സമൂഹത്തെ തന്നെയാണെന്നും മോഡി പറഞ്ഞു. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുന്നതില്‍ പ്രവാസികളായ ഇന്ത്യക്കാര്‍ വലിയ പങ്കുവഹിക്കുന്നുണ്‌ടെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന സമയത്ത് നടന്ന ആണവപരീക്ഷണത്തെക്കുറിച്ചും അന്നു നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ചും മോഡി ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എത്തിയവരോടു പങ്കുവച്ചു. ലോകത്തിലെ വിവിധ രാഷ്ട്രങ്ങളില്‍നിന്നു പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ വിവിധ കോണുകളിലുള്ള ഇന്ത്യക്കാരോടു സഹായം വാജ്‌പേയി അന്ന് ആവശ്യപ്പെട്ടു. ഗര്‍ഫ് മേഖലയില്‍ നിന്നുള്ളവരാണ് അന്ന് ഏറ്റവും കൂടുതല്‍ സഹായിച്ചതെന്നും മോഡി ഓര്‍ത്തു.
അബുദാബിയില്‍ അമ്പലം പണിയുവാന്‍ സ്ഥലം അനുവദിച്ച ഭരണാധികാരികളോടു അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. വിമാനത്താവളത്തില്‍ പ്രോട്ടോകോള്‍ മറികടന്നു തന്നെ സ്വീകരിക്കുവാന്‍ എത്തിയ യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹിയാനോടും യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനോടും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.
ഇന്ത്യയില്‍ നിന്നും ഒരോ ആഴ്ചയും പറന്നുയരുന്ന 700 വിമാനങ്ങള്‍ എത്തുന്ന സ്ഥലമാണിതെന്നും എന്നാല്‍ 34 വര്‍ഷം വേണ്ടി വന്നു ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വീണ്ടും യുഎഇയില്‍ എത്തുവാനെന്നതും മോഡി പ്രസംഗത്തില്‍ സൂചിപ്പിച്ചു.
തീവ്രവാദത്തിനെതിരേയുള്ള പോരാട്ടത്തില്‍ പിന്തുണ പ്രഖ്യാപിച്ച യുഎഇയോടുള്ള നന്ദിയും അദ്ദേഹം നമോ ദുബായി പരിപാടിയില്‍ അറിയിച്ചു. 48,000 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്നാണ് യുഎഇ അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ വിദേശ നിക്ഷേപത്തില്‍ 48 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ടെന്നും മോഡി യോഗത്തില്‍ പറഞ്ഞു. യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യക്കു സ്ഥിരാംഗത്വം ലഭിക്കുന്നതിനായി യുഎഇ പിന്തുണ പ്രഖ്യാപിച്ച കാര്യവും മോഡി ജനങ്ങളെ അറിയിച്ചു. അരലക്ഷത്തോളം പേരാണു പരിപാടി കാണുാന്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha