ജീവകാരുണ്യപ്രവര്‍ത്തനം: കുവൈത്തിന് ഐക്യരാഷ്ട്രസഭയുടെ പ്രശംസ

മാനുഷികജീവകാരുണ്യമേഖലയിലെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈത്തിന് ഐക്യരാഷ്ട്രസഭയില്‍ അഭിനന്ദനം. ഈ രംഗത്ത് യു.എന്നിന്റെ നയപരമായ പങ്കാളിയാണ് കുവൈത്തെന്ന് ലോക മാനുഷികദിനത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്കില്‍ നടന്ന പ്രത്യേക ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിശേഷിപ്പിച്ചു. അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്റെ നേതൃത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കുവൈത്ത് കാഴ്ചവെക്കുന്നതെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ലോകോത്തര മാനുഷിക കേന്ദ്രമാണ് കുവൈത്തെന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ വക്താവ് സ്‌റ്റെഫാന്‍ ഡുറാജിച്ച് പറഞ്ഞു. യു.എന്‍ ഫണ്ടുകള്‍ക്കും ഏജന്‍സികള്‍ക്കും പ്രോഗ്രാമുകള്‍ക്കും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രാജ്യങ്ങളില്‍ കുവൈത്ത് മുന്‍പന്തിയിലുണ്ട്. ലോകത്തിന്റെ ഏതുഭാഗത്ത് ജനങ്ങള്‍ കഷ്ടത അനുഭവിക്കുമ്പോഴും ഓടിയത്തെി സഹായിക്കുന്ന മനോഭാവമാണ് കുവൈത്ത് അമീര്‍ പുലര്‍ത്തുന്നത്.
ഇതൊക്കെ കണക്കിലെടുത്താണ് കഴിഞ്ഞവര്‍ഷം അമീറിനെ \'മാനുഷിക നേതാവാ\'യും കുവൈത്തിനെ \'മാനുഷിക കേന്ദ്ര\'മായും യു.എന്‍ തെരഞ്ഞെടുത്തത് ഡുറാജിച്ച് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം ദുരിതാശ്വാസമത്തെിക്കേണ്ട സന്ദര്‍ഭമുണ്ടായപ്പോള്‍ മറ്റു പല രാജ്യങ്ങള്‍ക്കും വാഗ്ദാനം ചെയ്ത സഹായം നല്‍കാനാവാതെവന്നെങ്കിലും വാഗ്ദാനം നല്‍കിയതിലും കൂടുതല്‍ സഹായവുമായി കുവൈത്ത് അവസരത്തിനൊത്തുയര്‍ന്നകാര്യം അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha