ന്യൂയോര്‍ക്ക് ത്രിവര്‍ണമണിഞ്ഞു, ഫോമായുടെ നിറസാന്നിധ്യം, ഇന്ത്യ ഡേ പരേഡ് ഗിന്നസ് ബുക്കിലേക്ക്

ഇന്ത്യയുടെ 69-ാമത് സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ നടന്ന ഇന്ത്യഡേ പരേഡ് ഫോമയുടെ കുടക്കീഴില്‍ അണി നിരന്ന മലയാളികളുടെ എണ്ണം കൊണ്ട് ശ്രദ്ധേയമായി. രണ്ടു ലക്ഷത്തോളം ഭാരതീയര്‍ ത്രിവര്‍ണ പതാകയുമേന്തി ന്യൂയോര്‍ക്ക് സിറ്റിയെ കിടിലം കൊള്ളിച്ചപ്പോള്‍ അതില്‍ പങ്കെടുത്ത ഓരോ ഭാരതീയനും നെഞ്ചിലേറ്റിയ രാജ്യ സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു. പിറന്ന നാടിനോടുള്ള സ്‌നേഹം ആര്‍ത്തലച്ചൊഴുകിയപ്പോള്‍ അതു രാജ്യത്തിന് വെളിയില്‍ നടന്ന ഏറ്റവും കൂടുതല്‍ സ്വരാജ്യസ്‌നേഹികളെ പങ്കെടുപ്പിച്ച സ്വാതന്ത്ര്യദിന ആഘോഷമെന്ന നിലയില്‍ ഗിന്നസ് ബുക്കിലും സ്ഥാനം നേടി.
ഭാരതത്തെ പ്രതിനിധീകരിച്ച് ശശി തരൂര്‍ എംപി, സി.പി ജോണ്‍ തുടങ്ങിയ പ്രമുഖരും നിരവധി താരങ്ങളും പങ്കെടുത്തു. ഹിന്ദി നടന്‍ അര്‍ജുന്‍ റാം പാല്‍,നടി പരിണീതി ചോപ്ര, ക്രിക്കറ്റര്‍ വിരേന്ദ്ര സേവാങ് എന്നിവര്‍ മുഖ്യ ആകര്‍ഷണം ആയിരുന്നു മറ്റ് അനേകം സെലിബ്രിറ്റികളും പരേഡിനെ വര്‍ണാഭമാക്കി.
ഫോമയുടെ നേതൃത്വത്തില്‍ പരേഡില്‍ ഉണ്ടായ മലയാളി സാന്നിധ്യം വളരെ ശ്രദ്ധേയമായി, ഫോമാ റീജിണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസിന്റെ നേത്രുത്വത്തില്‍ അനേകം മലയാളികള്‍ ഫോമയുടെ ബാനറിനു കീഴില്‍ അണി നിരന്നു,
ഫോമയുടെ കുടക്കീഴില്‍ പരേഡില്‍ പങ്കെടുത്ത എല്ലാ അസ്സോസിയേഷന്‍ ഭാരവാഹികളോടും പ്രവര്‍ത്തകരോടും ഫോമക്ക് വേണ്ടി ജിബി തോമസ് നന്ദി പറഞ്ഞു. എല്ലാ ഭാരതീയര്‍ക്കും ഒരിക്കല്‍ കൂടി സ്വാതന്ത്രദിന ആശംസകള്‍ നേരുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha