യുഎഇയില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ നിര്‍ബന്ധമായും പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം

യുഎഇയില്‍ നിന്നുളള ഹജ് തീര്‍ഥാടകര്‍ നിര്‍ബന്ധമായും പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം. ലോകത്തെ ഏറ്റവും അധികം ജനങ്ങളെത്തുന്ന ഹജ് തീര്‍ഥാടനം പകര്‍ച്ച വ്യാധി മുക്തമാക്കുന്നതിനാണിതെന്ന് അധികൃതര്‍ അറിയിച്ചു. 180 രാജ്യങ്ങളില്‍ന്നുള്ള 30 ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന ഹജ് തീര്‍ഥാടനത്തില്‍ പകര്‍ച്ചവ്യാധി രോഗങ്ങള്‍ തടയുന്നതിനാണ് പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമാക്കുന്നത്.
ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, ടിബി, അണുബാധ, രക്തജന്യരോഗം, ഭക്ഷ്യവിഷബാധ തുടങ്ങിയവയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടത്. ന്യൂമോണിയ പെട്ടന്ന് പകരുന്നതിനാല്‍ കുത്തിവയ്‌പെടുത്ത് പ്രതിരോധിക്കുകയേ മാര്‍ഗമുള്ളൂ. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും രോഗം പകരാനുള്ള സാധ്യത കൂടുതലാണ്.
മെനിഞ്ചൈറ്റിസിനെതിരെയും കരുതിയിരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതുസംബന്ധിച്ച് ബോധവല്‍കരണ പദ്ധതികളും മന്ത്രാലയം നടത്തിവരുന്നു. സൌദി ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് പ്രതിരോധ കുത്തിവയ്പിനുള്ള സൌകര്യം രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha