രക്തസാക്ഷിത്വദിനം പൊതു അവധി

യു.എ.ഇ. ഈ വര്‍ഷവും നവംബര്‍ 30 രക്തസാക്ഷിത്വദിനമായി ആചരിക്കും. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിക്കുന്ന ഇമാറാതികളുടെ സ്മരണയ്ക്കായാണിത്. അന്ന് പൊതു അവധിയായിരിക്കുമെന്നും പ്രസിഡന്റ് ശൈഖ് ഖലീഫ ഉത്തരവിലൂടെ വ്യക്തമാക്കി.
വൈവിധ്യമാര്‍ന്ന പരിപാടികളോടെയായിരിക്കും രക്തസാക്ഷിത്വദിനം ആചരിക്കുക. സൈനിക സേവനം, ജീവകാരുണ്യ പ്രവര്‍ത്തനം, മറ്റു ഔദ്യോഗിക സേവനങ്ങള്‍ തുടങ്ങിയവയ്ക്കിടയില്‍ രാജ്യത്തിനകത്തും പുറത്തും വച്ച് രക്തസാക്ഷിത്വം വഹിച്ച ഇമാറാത്തികളെ ചടങ്ങില്‍ അനുസ്മരിക്കും.
സര്‍ക്കാര്‍ സ്ഥാപനങ്ങളും പൗരന്മാരും താമസക്കാരായ വിദേശികളുമടക്കമുള്ളവര്‍ പരിപാടികളില്‍ പങ്കുചേരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha