Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

കൂലി തൊഴിലാളിയില്‍ നിന്നും മിന്നുന്ന കോടീശ്വരനിലേക്ക്… ഈ മലയാളി വ്യവസായിയുടെ പതനം വിശ്വസിക്കാനാവാതെ പ്രവാസികള്‍

31 AUGUST 2015 09:49 AM IST
മലയാളി വാര്‍ത്ത.

അറ്റ്‌ലസ് രാമചന്ദ്രനെ അറിയാത്ത പ്രവാസികള്‍ ഇല്ല. എന്തിന് അദ്ദേഹത്തെ അറിയാത്ത മലയാളികളും ഇല്ല തന്നെ. നിറ പുഞ്ചിരിയോടെ ജന കോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ പരസ്യവാചകം വന്‍ ചലനങ്ങളുണ്ടാക്കി. അവസാനം മിമിക്രി താരങ്ങള്‍ പോലും അത് ഏറ്റെടുത്തു.
സാധാരണ കൂലി തൊഴിലാളിയില്‍ നിന്നും ഉയരങ്ങള്‍ കീഴടങ്ങിയപ്പോഴും അറ്റ്‌ലസ് രാമചന്ദ്രന്‍ വന്ന വഴി മറന്നില്ല. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കുമായി നിരവധി അവസരങ്ങളാണ് ഒരുക്കിയത്. ലോകത്തിന്റെ വിവിധ ഭാഗത്തായി അറ്റ്‌ലസിന്റെ പേരില്‍ സ്വര്‍ണ കടകള്‍ ആശുപത്രികള്‍ എന്നിവ സ്ഥാപിച്ചു. ഇവിടെയെല്ലാം പതിനായിരക്കണക്കിന് സാധാരണക്കാരാണ് ജോലി ചെയ്യുന്നത്.
തികച്ചും സാധാരണക്കാരനായി ഗള്‍ഫിലെത്തിയ രാമചന്ദ്രന്‍ കിട്ടിയ കാശ് കൊണ്ട് ചെറിയൊരു ഫിനാന്‍സ് സ്ഥാപനം തുടങ്ങി. അത് പച്ചപിടിച്ചതോടെ 1989-90 കളിലാണ് സ്വര്‍ണകച്ചവടത്തിലേക്ക് തിരിയുന്നത്. ആദ്യ ഷോറൂം കുവൈറ്റിലാണ് സ്ഥാപിച്ചത്. രണ്ടാമത്തെ ഷോറൂം ദുബായിലും. സ്വര്‍ണകച്ചവടത്തില്‍ പച്ചപിടിച്ചതോടെ റിയല്‍ എസ്‌റ്റേറ്റിലേക്കും ഹെല്‍ത്ത്‌കെയര്‍ മേഖലകളിലേക്കും ബിസിനസ് വ്യാപിച്ചു.
സംശുദ്ധ സ്വര്‍ണം നല്‍കി ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റിയ അറ്റ്‌ലസ് ബഹ്‌റിന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലായി 50 ഷോറൂമുകളാണ് കുറഞ്ഞ കാലത്തിനുള്ളില്‍ കെട്ടിയുയര്‍ത്തിയത്. തിരുവനന്തപുരത്തും, കൊച്ചിയിലും, കോയമ്പത്തൂരും അറ്റലസിന്റെ മെഗാഷോറൂമുകള്‍ സ്ഥാപിച്ചും ഒമാനില്‍ അറ്റലസ് സ്റ്റാര്‍ എന്ന പേരില്‍ ആശുപത്രിയും ദുബായില്‍ മകള്‍ നടത്തുന്ന ക്ലിനിക്ക് അറ്റലസ് സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു. സ്വര്‍ണത്തിന്റെ വില നിലവാരം എല്ലാ ദിവസവും പത്രങ്ങളിലൂടെ അറിയിച്ചും 22 കാരറ്റ്, 24 കാരറ്റ് സ്വര്‍ണങ്ങളുടെ വില വെവ്വേറെ പ്രഖ്യാപിച്ചുമൊക്കെ സംശുദ്ധ വ്യാപാരത്തിലൂടെ മാതൃകയാണ് അറ്റ്‌ലസ്.
ദുബായ് കരാമയിലെ ഷോറൂമകളില്‍ 18 കാരറ്റ് സ്വര്‍ണത്തിന് 50 മുതല്‍ 60 ശതമാനം വരെ വിലക്കുറവിലാണ് വില്‍പന നടന്നു കൊണ്ടിരുന്നത്. റിയല്‍ എസ്‌റ്റേറ്റ്, ആരോഗ്യ, സിനിമാ മേഖലകളിലും അറ്റ്‌ലസ് ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു. 
രാമചന്ദ്രന്റെ വളര്‍ച്ച സിനിമയിലേക്കും വ്യാപിച്ചു. വൈശാലി, സുകൃതം തുടങ്ങിയ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചു. ആരോഗ്യമേഖലയില്‍ അറ്റ്‌ലസ് ഹെല്‍ത്ത് കെയറും റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ അറ്റ്‌ലസ് ഗോള്‍ഡ് ടൗണ്‍ഷിപ്‌സുമാണ് സ്ഥാപിച്ചത്. അറ്റ്‌ലസിന്റെ ഉടമസ്ഥതയിലുള്ള ഒമാനിലെ ആശുപത്രി ഇപ്പോഴും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെയും സിനിമാ മേഖലയിലെയും ചില തകര്‍ച്ചകള്‍ രാമചന്ദ്രനെ കടപുഴക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗള്‍ഫ് മേഖലയിലെ മലയാളി വ്യവസായികള്‍ തമ്മിലുള്ള കുടിപ്പകയ്ക്ക് രാമചന്ദ്രന്‍ ഇരയാവുകയായിരുന്നുവെന്നും സൂചനകളുണ്ട്. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ മത്സരമാണ് ഇതിന് കാരണമെന്നും പറയപ്പെടുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (3 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (3 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (3 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (3 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (3 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (5 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (5 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (6 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (6 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (7 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (7 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (7 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (8 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (8 hours ago)

Malayali Vartha Recommends