പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി: കുവൈറ്റിലെ വിവിധ വിസകളുടെ ഫീസ് കുത്തനെ കൂട്ടി

വിവിധ വിസകള്‍ക്കുള്ള ഫീസ് കുത്തനെ കൂട്ടാനുള്ള നിര്‍ദേശത്തിന് കുവൈറ്റ് അധികൃതര്‍ അംഗീകാരം നല്‍കി. മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാകും ഈ നിരക്ക് വര്‍ധന. സന്ദര്‍ശനവിസ, വാണിജ്യ സന്ദര്‍ശന വിസ, വിനോദ സന്ദര്‍ശന വിസ, താത്കാലിക റെസിഡന്റ്‌സ്, സര്‍ക്കാര്‍ സ്വകാര്യ മേഖലാ റെസിഡന്റ്‌സ്, സെല്‍ഫ് സ്‌പോണ്‍സര്‍ഷിപ്പ് വിസ, കുടുംബവിസ എന്നിവയ്ക്ക് ഫീസ് ഇരട്ടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ സൗജന്യമായി നല്‍കിവരുന്ന ഒരു മാസത്തെ കാലാവധിയുള്ള വാണിജ്യ സന്ദര്‍ശനവിസയ്ക്ക് ഫീസ് 30 ദിനാര്‍ ചുമത്തുന്നതിനും മൂന്നുമാസ കാലാവധി വരുന്ന വിനോദസഞ്ചാര വിസക്ക് 90 ദിനാറും ഈടാക്കുന്നതിനാണ് നിര്‍ദേശം. രണ്ടു ദിനാര്‍ ഫീസുള്ള താത്കാലിക റെസിഡന്റ്‌സിന് നിരക്ക് 10 ദിനാര്‍ ആകും. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ റെസിഡന്റ്‌സിന് 10 ദിനാറില്‍ നിന്നും 20 ദിനാര്‍ ആയും കൂടും. സെല്‍ഫ് സ്‌പോണ്‍സര്‍ഷിപ്പ് നിലവിലുള്ള 100 ദിനാര്‍ 150 ദിനാറാക്കുന്നതിനും അച്ഛന്‍, അമ്മ, ഭാര്യ എന്നിവരുടെ നിലവിലുള്ള 200 ദിനാര്‍ 400 ദിനാറായി ഉയര്‍ത്തുന്നതിനുമാണ് നീക്കം. നിര്‍ദേശത്തിന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷേഖ് മുഹമ്മദ് അല്‍ഖാലിദ് അല്‍സബയാണ് അംഗീകാരം നല്‍കിയതായിട്ടാണ് വിവരം. ഗള്‍ഫില്‍ എണ്ണവില കുറയുന്നത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതിനു പുറമേ സര്‍ക്കാര്‍ വിവിധ സേവനങ്ങള്‍ക്ക് ടാക്‌സ് ഈടാക്കുന്ന വിഷയവും ആലോചനയിലാണെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha