പ്രവാസി മലയാളി കോണ്‍ഗ്രസിന്റെ അമേരിക്കന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫ്‌ളോറിഡയില്‍ വാഹനാപകടത്തില്‍ മരിച്ചു

പ്രവാസി മലയാളി കോണ്‍ഗ്രസിന്റെ അമേരിക്കന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. ലൂയിസ് നൈനാന്‍ പാലാക്കുന്നേല്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വാഹനാപകടത്തില്‍ മരിച്ചു. റോഡ് മുറിച്ചു കടക്കുമ്പോള്‍ ട്രക്കിടിച്ചായിരുന്നു അപകടം. സംസ്‌കാരം പിന്നീട്.
ചങ്ങനാശേരി മാമ്മൂട് പാലാക്കുന്നേല്‍ പരേതരായ പി.സി. നൈനാന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. തൊടുപുഴ ന്യുമാന്‍ കോളജിലും, മൂവാറ്റുപുഴ നിര്‍മലാ കോളജിലും അധ്യാപകനായിരുന്നു. 2006-ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. പിന്നീട് ഫ്‌ളോറിഡയില്‍ അധ്യാപകനായി. കേരള കോണ്‍ഗ്രസ-ജെ സംസ്ഥാന നിര്‍വാഹക സമിതി അംഗമായിരുന്നു. ഭാര്യ: തൊടുപുഴ കരിമണ്ണൂര്‍ വടക്കേല്‍ കുടുംബാംഗം സെജിന്‍. മക്കള്‍: റാണി, ഉണ്ണി, നിനോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha