സൗദിയിലുണ്ടായ ഷെല്ലാക്രമണത്തില്‍ നാലു മലയാളി നഴ്‌സുമാരുള്‍പ്പെടെ ഏഴ് ഇന്ത്യാക്കാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയിലെ ജിസാനു സമീപം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ മെയില്‍ നഴ്‌സുമാര്‍ താമസിച്ചിരുന്ന ഹോസ്റ്റലിനു നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പടെ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. മലയാളികള്‍ അടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു. മലയാളികള്‍ക്കു പുറമേ മൂന്ന് ബിഹാര്‍ സ്വദേശികളും മരിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരാള്‍ എറണാകുളം ജില്ലക്കാരനായ ഫറൂഖാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്്. മറ്റുള്ളവര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ്.
ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 9.10നാണു ആക്രമണമുണ്ടായത്. ആഭ്യന്തര കലാപം രൂക്ഷമായ യെമനില്‍ നിന്നും വിക്ഷേപിച്ച ഷെല്ലാണു ഹോസ്റ്റലിനു മുകളില്‍ പതിച്ചത്. ഹോസ്റ്റല്‍ കെട്ടിടം പകുതിയോളം തകര്‍ന്നു. കെട്ടിടത്തിന്റെ ഏറ്റവും മുകള്‍ഭാഗത്തായാണു ഷെല്ലു പതിച്ചത്. മൃതദേഹങ്ങളും പരിക്കേറ്റവരെയും സമീപത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഹോസ്റ്റലിന്റെ മുകളില്‍ ഷെല്‍ വീണതിന്റെ സ്‌ഫോടനശബ്ദം കേട്ട് ആശുപത്രി വളപ്പിലെ അടുത്ത വീടുകളില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങിയോടി. അവിടെയും താമസക്കാരായി മലയാളികള്‍ ഉണ്ടായിരുന്നു. ആളുകള്‍ ഇറങ്ങിയോടിയതിനു പിന്നാലെ മറ്റൊരു ഷെല്‍ വീണു ഹോസ്റ്റലിനു സമീപത്തെ വീടുകളും തകര്‍ന്നു. ആക്രമണത്തില്‍ ഹോസ്റ്റലിനു സമീപത്തു പാര്‍ക്കു ചെയ്തിരുന്ന രണ്ടു കാറുകളും പൂര്‍ണമായി തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരുമെന്നും ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ടു ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha