Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..

സ്വന്തം ജീവന്‍ ബലികൊടുത്ത് പ്രിയപ്പെട്ടവരെ രക്ഷിച്ച് മുഹമ്മദ്

19 SEPTEMBER 2015 11:53 AM IST
മലയാളി വാര്‍ത്ത.

മണലാരണ്യത്തില്‍ ചോരനീരാക്കി ജീവിതം പടുത്തുയര്‍ത്തിയ മുഹമ്മദിനോട് വിധിയുടെ ക്രൂരത. പ്രിയപ്പെട്ടവരെ രക്ഷിക്കാനുള്ള നെട്ടോട്ടത്തില്‍ മരണം മുഹമ്മദിനെ കവര്‍ന്നതും പ്രിയപ്പെട്ടവരുടെ മുമ്പില്‍ത്തന്നെ. ഇന്നലെ സൗദിയിലെ വാസസ്ഥലത്തുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ നിന്നു നാലു മക്കളെയും ഭാര്യയെയും രക്ഷിച്ചശേഷമാണു ഫാറൂഖ് മരണത്തിനു കീഴടങ്ങിയത്.
ജിസാദ് പ്രവിശ്യയിലെ സാംദയില്‍ ഇന്നലെ ഉണ്ടായ ഷെല്ലാക്രമണത്തിലാണ് മട്ടാഞ്ചേരി സ്വദേശി ടി.കെ. ഫാറൂഖ് മരിച്ചത്. സംഘര്‍ഷ ഭൂമിയായ യമന്‍ അതിര്‍ത്തിയാണു സാംദ. മലയാളികളടക്കം എണ്‍പതു കുടുംബങ്ങള്‍ താമസിച്ചുവരുന്ന കോളനിയില്‍ രാവിലെ 8.30 നാണ് ആദ്യ ഷെല്ല് പതിച്ചത്. അവിടെ വെള്ളിയാഴ്ച പൊതു അവധിയായതിനാല്‍ ഭൂരിപക്ഷംപേരും ഉറക്കത്തിലായിരുന്നു.
ഫാറൂഖ് ഉഗ്രശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഉടന്‍ കുടുംബാംഗങ്ങളെ വിളിച്ചുണര്‍ത്തി വീടിനു പുറത്തിറങ്ങി. മക്കളായ പതിനാലുകാരി നദ, ഇരട്ട സഹോദരങ്ങളായ റവാന, റിനാദ്, പത്തുവയസുകാരി നൈല എന്നിവരെ പുറത്തു കിടന്ന കാറില്‍ കയറ്റി. ഭാര്യ നാദിറയോടും വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ സ്ഥലത്ത് മറ്റൊരു ഷെല്ല് പതിക്കുകയായിരുന്നു.
ഈ സമയം ഭാര്യ കാറിനു സമീപവും മക്കള്‍ ഉള്ളിലും ആയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്നാല്‍ കുടുംബാംഗങ്ങളെ സുരക്ഷിതമാക്കുന്നതിനിടയില്‍ ഷെല്ലില്‍ നിന്നു തെറിച്ച ചീള് കഴുത്തില്‍ തുളഞ്ഞുകയറി ഫാറൂഖ് സംഭവസ്ഥലത്തു മരിച്ചു. ഭാര്യ നാദിറ നോക്കിനില്‍ക്കെയാണു ഭര്‍ത്താവിനെ മരണം കവര്‍ന്നത്.
ആറുമാസമായി അതിര്‍ത്തിയില്‍ രൂക്ഷമായ പോരാട്ടമാണു നടന്നുവരുന്നത്. എന്നാല്‍, ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരുന്നില്ല. സംഘര്‍ഷം ആരംഭിച്ചതിനുശേഷം ആദ്യമായാണു മലയാളി കൊല്ലപ്പെടുന്നത്. ചെറിയ സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെങ്കിലും ആദ്യമായാണു തങ്ങളുടെ വാസകേന്ദ്രത്തില്‍ ഷെല്ല് പതിച്ചതെന്നും അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു.
നാട്ടില്‍ സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം പൂര്‍ത്തിയാകും മുമ്പാണ് മരണം മുഹമ്മദിനെ കവര്‍ന്നത്.
ഹൂതിവിമതരുടെ ആക്രമണത്തിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ട ഫാറൂഖിനെ സ്വന്തം വീടു കാണാന്‍ വിധി അനുവദിച്ചില്ല. ജീവിതത്തിന്റെ നല്ലനാളുകള്‍ മണലാരണ്യത്തില്‍ കഴിഞ്ഞ ഇയാളുടെ സ്വപ്‌നമായിരുന്നു നാട്ടില്‍ സ്വന്തമായൊരു വീട്. രണ്ടു പതിറ്റാണ്ടിലെ കഠിനാധ്വാനത്തിലൂടെ സ്വന്തമായി ഒന്നിലധികം സ്ഥാപനം പടുത്തുയര്‍ത്തി. നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇതുവഴി തൊഴില്‍ അവസരമുണ്ടാക്കി. ജോലി സ്ഥലത്ത് പച്ചപിടിച്ചതോടെ കുടുംബത്തെ ഒപ്പം കൂട്ടി. വീടിന്റെ അടിത്തറ പണിമാത്രമാണ് രണ്ടുവര്‍ഷം മുമ്പ് അദ്ദേഹം കണ്ടത്. മരണം എന്നും രംഗബോധമില്ലാത്ത കോമാളിയെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (10 minutes ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (20 minutes ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (33 minutes ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (7 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (11 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (11 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (12 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (12 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (12 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (12 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (13 hours ago)

Malayali Vartha Recommends