Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

കാണാതായ പ്രവാസി അബ്ദുള്‍ ജലീലിനെ അബോധാവസ്ഥയില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ച മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശിയാണ് കേസിലെ മുഖ്യ സൂത്രധാരനെന്ന് സംശയത്തില്‍ പോലീസ്, ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്, ക്രൂരമായ പീഡനത്തിനും മര്‍ദ്ദനത്തിനും ജലീല്‍ ഇരയായതായി സൂചന

21 MAY 2022 08:03 AM IST
മലയാളി വാര്‍ത്ത

കാണാതായ പ്രവാസി അബ്ദുള്‍ ജലീലിനെ അബോധാവസ്ഥയില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ച മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് കേസിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് സംശയിക്കുന്നു. ഇയാളെ പിടികൂടാനായിട്ടില്ല. അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.


പരിക്കേറ്റ് അബോധാവസ്ഥയിലായ അബ്ദുള്‍ജലീലിനെ കാറില്‍ ഒരാള്‍ ഒറ്റയ്ക്കാണ് എത്തിച്ചതെന്ന് ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യം വ്യക്തം. ഊട്ടി റോഡ് ഭാഗത്തുനിന്ന് ആശുപത്രിയിലേക്കു കയറിയ കാറിന്റെ ഡ്രൈവിങ് സീറ്റില്‍ നിന്ന് പാന്റ്‌സും ഷര്‍ട്ടും ധരിച്ചയാള്‍ പുറത്തിറങ്ങുന്നു. ആശുപത്രി ജീവനക്കാരോട് സംസാരിക്കുന്നതിനിടെ അവര്‍ സ്ട്രച്ചര്‍ സജ്ജമാക്കുന്നു. ഇതിനുശേഷം കൊണ്ടുവന്നയാള്‍തന്നെ കാറിന്റെ പിന്‍വശത്തെ വാതില്‍ തുറക്കുന്നു.



ആശുപത്രി ജീവനക്കാരന്‍ ജലീലിനെ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും മറ്റൊരു ജീവനക്കാരന്റെകൂടി സഹായത്തോടെ സ്ട്രച്ചറിലേക്കു മാറ്റുകയാണ്. അപ്പോഴെല്ലാം ഇയാള്‍ നോക്കി നില്‍ക്കുകയാണ്. സ്ട്രച്ചറിലേക്കു കയറ്റുന്ന സമയത്ത് ജലീലിനെ പിടിക്കാന്‍ സഹായിക്കുന്നതും ദൃശ്യങ്ങളില്‍ കാണാവുന്നതാണ് . മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശിയാണ് ജലീലിനെ കൊണ്ടുവന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം വലിയ സ്വപ്നങ്ങളുമായിട്ടല്ല അഗളി വാക്ക്യത്തോടിയിലെ അബ്ദുള്‍ ജലീല്‍ 10 വര്‍ഷം മുന്‍പ് സൗദി ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. കുടുംബത്തിന്റെ അത്താണിയാകുക മാത്രമായിരുന്നു ലക്ഷ്യം. അറബിയുടെ വീട്ടിലെ ഡ്രൈവറായി ജോലിചെയ്തുണ്ടാക്കിയ ചെറിയ തുകയായിരുന്നു ജലീലിന്റെ കുടുംബത്തിന്റെ ഏക ആശ്രയം. ഈ കുടുംബത്തിന്റെ വരുമാനമാണ് ജലീല്‍ കൊല്ലപ്പെട്ടതോടെ നഷ്ടമായത്.

 



വ്യാഴാഴ്ചയാണ് മേലാറ്റൂര്‍ സ്റ്റേഷന്‍ പരിധിയിലെ ആക്കപറമ്പില്‍ റോഡരികില്‍ പരിക്കേറ്റുകിടന്നതായി കണ്ടുവെന്നുപറഞ്ഞ് ഒരാള്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ജലീലിനെ എത്തിച്ചത്. ക്രൂര മര്‍ദ്ദനത്തിനിരയായ ജലീലിനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. വ്യാഴാഴ്ച രാത്രിതന്നെ ജലീല്‍ മരിച്ചു.

ജിദ്ദയില്‍ സൗദി എയര്‍ലൈന്‍സിലെ അറബി ഉദ്യോഗസ്ഥന്റെ വീട്ടിലെ ഡ്രൈവറായിരുന്നു ജലീല്‍. അട്ടപ്പാടിയില്‍ ഡ്രൈവറായിരുന്ന ജലീല്‍ സ്വന്തമായി ഒരു ഓട്ടോറിക്ഷവാങ്ങി ഓടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലെ വരുമാനം കുറഞ്ഞതോടെയാണ് ഓട്ടോറിക്ഷവിറ്റ് കിട്ടിയ പണം കൊണ്ട് ജിദ്ദയിലേക്ക് പോയത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ തൊഴില്‍ദാതാവ് എടുത്തുകൊടുക്കുന്ന വിമാന ടിക്കറ്റിലാണ് ജലീല്‍ വീട്ടിലേക്ക് വന്നുപോയിരുന്നത്.



ജലീലിന്റെ സ്വപ്നം ഒരുനല്ല വീടായിരുന്നുവെങ്കിലും അതിനുള്ള പണം സ്വരൂപിക്കാന്‍ കഴിയാതെ അഗളി പഞ്ചായത്ത് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തിയാണ് വീട് യാഥാര്‍ഥ്യമായത്. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്ന ജലീല്‍ അറബിക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നതായി ജലീലിന്റെ ബന്ധു പറഞ്ഞു.

രണ്ടുവര്‍ഷത്തിനുശേഷം ഞായറാഴ്ച വീട്ടിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന കുടുംബം ജലീലിനെ കാണുന്നത് വ്യാഴാഴ്ച അബോധാവസ്ഥയില്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ്.



അബ്ദുള്‍ ജലീലിന്റെ മൃതദേഹം വെള്ളിയാഴ്ച പോലീസ് പരിശോധന നടത്തിയശേഷം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ പോലീസ് സര്‍ജന്റെ പരിശോധനയ്ക്കുശേഷം വൈകുന്നേരത്തോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 9.30-ഓടെ പോലീസ് തുടങ്ങിയ മൃതദേഹപരിശോധന 12.30-ഓടെയാണ് പൂര്‍ത്തിയായത്.

ക്രൂരമായ പീഡനത്തിനും മര്‍ദനത്തിനും ജലീല്‍ ഇരയായതായാണ് സൂചന. പുറംചുമല്‍ ഭാഗത്താണ് ഏറെയും മുറിവുകള്‍. തലയിലും ആഴത്തില്‍ മുറിവുണ്ട്. കാലിലും തുടയിലും കരിവാളിച്ച പാടുകളും പലയിടങ്ങളിലായി മര്‍ദനമേറ്റതിന്റെ അടയാളങ്ങളുമുണ്ട്.

പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായുള്ള അന്വേഷണം ഊര്‍ജ്ജിതത്തിലാണ്..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (56 minutes ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (58 minutes ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (1 hour ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (1 hour ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (1 hour ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (2 hours ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (2 hours ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (2 hours ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (2 hours ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (2 hours ago)

Malayali Vartha Recommends