Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നെഞ്ചുപൊട്ടി നിലവിളിച്ച് ഭാര്യ..... കൂട്ടിക്കൊണ്ടു വരാനായി പുറപ്പെട്ട ഭാര്യയെ പകുതിവഴിയെത്തിയപ്പോഴേക്കും തിരിച്ചു പോകാന്‍ പറഞ്ഞു, കാണാതായ സമയത്ത് പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഭാര്യ അങ്ങോട്ടു ചോദിക്കുന്നതിനൊന്നും കൃത്യമായ മറുപടിയില്ലായിരുന്നു, സന്തോഷത്തിലായിരുന്ന അഗളിയിലെ വീട്ടിലേക്ക് ഇടിത്തീ പോലെയാണ് ആ വാര്‍ത്തയെത്തിയത്, വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കണ്ടത് മൃതപ്രായനായ പ്രിയതമനെ... സന്തോഷത്തിലാറാടിയ വീട് കണ്ണീര്‍ക്കയത്തിലായി

21 MAY 2022 08:21 AM IST
മലയാളി വാര്‍ത്ത

നെഞ്ചുപൊട്ടി നിലവിളിച്ച് ഭാര്യ..... കൂട്ടിക്കൊണ്ടു വരാനായി പുറപ്പെട്ട ഭാര്യയെ പകുതിവഴിയെത്തിയപ്പോഴേക്കും തിരിച്ചു പോകാന്‍ പറഞ്ഞു, കാണാതായ സമയത്ത് പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഭാര്യ അങ്ങോട്ടു ചോദിക്കുന്നതിനൊന്നും കൃത്യമായ മറുപടിയില്ലായിരുന്നു, സന്തോഷത്തിലായിരുന്ന അഗളിയിലെ വീട്ടിലേക്ക് ഇടിത്തീ പോലെയാണ് ആ വാര്‍ത്തയെത്തിയത്, വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കണ്ടത് മൃതപ്രായനായ പ്രിയതമനെ... സന്തോഷത്തിലാറാടിയ വീട് കണ്ണീര്‍ക്കയത്തിലായി .


അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ അഗളി സ്വദേശി അബ്ദുല്‍ ജലീലിന് ഏല്‍ക്കേണ്ടി വന്നതാകട്ടെ അതിക്രൂരമായ പീഡനം. ആശുപത്രിയിലെത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്ന ജലീലിന്റെ ശരീരം മുഴുവന്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍കൊണ്ടു വരഞ്ഞതിന്റെ മുറിവുണ്ടായിരുന്നു.

 



വൃക്കയുള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരുക്കേറ്റിരുന്നു. മൂന്നു ദിവസത്തോളം സംഘത്തിന്റെ കസ്റ്റഡിയിലായിരുന്ന ജലീലിനു തുടര്‍ച്ചയായി മര്‍ദനമേറ്റിരിക്കാമെന്നാണു പൊലീസിന്റെ നിഗമനം. ജലീലിനെ പെരിന്തല്‍മണ്ണയിലെയും മേലാറ്റൂരിലെയും രഹസ്യ കേന്ദ്രങ്ങളില്‍ എത്തിച്ച് മര്‍ദിച്ചുവെന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതിന് ചിലര്‍ സഹായം ചെയ്തതായും കണ്ടെത്തി.

സ്വര്‍ണക്കടത്തു സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന സംശയത്തിനു കാരണം ജലീലിനേറ്റ മര്‍ദനത്തിന്റെ പ്രകൃതമാണ്.അതേസമയം, അബോധാവസ്ഥയിലുള്ള ജലീലിനെ കാറില്‍ യഹിയ ആശുപത്രിയിലെത്തിച്ചതിന്റെ സിസിടിവി ദൃശ്യം നിര്‍ണായക തെളിവാകും.

 



ജലീല്‍ ഭാര്യയെ വിളിക്കാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പറുകളെക്കുറിച്ചും പൊലീസിനു ധാരണ കിട്ടിയിട്ടുണ്ട്. വഴിയരികില്‍ കിടക്കുന്നതുകണ്ട് എത്തിച്ചുവെന്നാണു യഹിയ ആശുപത്രിയില്‍ പറഞ്ഞത്. ഇയാള്‍ എപ്പോഴാണു ആശുപത്രിയില്‍നിന്നു മുങ്ങിയതെന്നു വ്യക്തമല്ല. യഹിയ ജില്ല വിട്ടു പോയിട്ടില്ലെന്ന നിഗമനത്തിലാണു പൊലീസ് തിരച്ചില്‍ നടത്തുന്നത്. ഇന്നു കൂടുതല്‍ അറസ്റ്റുണ്ടായേക്കും.


അതേസമയം സ്വര്‍ണക്കടത്തുമായോ സ്വര്‍ണക്കടത്ത് സംഘങ്ങളുമായോ ജലീലിനു ബന്ധമില്ലെന്നും കൊലപാതകത്തിനു പിന്നില്‍ വന്‍ ചതി നടന്നിട്ടുണ്ടെന്നും ബന്ധുക്കള്‍. വിഡിയോ കോള്‍ വിളിച്ചപ്പോള്‍ മുഖം മാത്രമാണു ജലീല്‍ വീട്ടുകാരെ കാണിച്ചത്. ക്രൂരമായി പീഡിപ്പിച്ച ശേഷം നിര്‍ബന്ധിച്ചു ഫോണ്‍ വിളിപ്പിക്കുകയായിരുന്നുവെന്നു ബന്ധുവായ അലി പറയുന്നു.

 



10 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജലീലിന്റെ കുടുംബം ഇപ്പോഴും സാമ്പത്തിക പ്രയാസങ്ങളില്‍നിന്നു കരകയറിയിട്ടില്ല.ആദ്യം ഭാര്യയോടു കൂട്ടിക്കൊണ്ടുപോകാന്‍ പെരിന്തല്‍മണ്ണയിലെത്താന്‍ പറഞ്ഞ ജലീല്‍ അവര്‍ പാതി ദൂരം പിന്നിട്ടപ്പോഴാണു മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്. എത്ര വൈകിയാലും കാത്തിരിക്കുമെന്നു ഭാര്യ പറഞ്ഞപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു.

കാണാതായ സമയത്ത് പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഭാര്യ അങ്ങോട്ടു ചോദിക്കുന്നതിനൊന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതിനിടെ വിളിച്ച്, തൃശൂരിലാണെന്ന് ഒരുതവണ പറഞ്ഞു. എല്ലാ തവണയും ജലീല്‍ നേരിട്ടാണു വിളിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നു പറയാന്‍ മാത്രമാണു മറ്റൊരാള്‍ വിളിച്ചത്.



വര്‍ഷങ്ങള്‍ക്കു ശേഷം ഗൃഹനാഥന്‍ വരുന്നതിന്റെ സന്തോഷത്തിലായിരുന്ന അഗളിയിലെ വീട്ടിലേക്ക് ഇടിത്തീ പോലെയാണു ജലീല്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലാണെന്ന വാര്‍ത്തയെത്തിയത്. 15നു രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയെന്നുപറഞ്ഞ് വിളിച്ചയാളെയാണു പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ക്രൂരമായി മര്‍ദനമേറ്റ നിലയില്‍ കുടുംബം കാണുന്നത്. ജലീലിന്റെ മരണവാര്‍ത്ത ഉറ്റവരെയും ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (22 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (30 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (37 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (39 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (48 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (53 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (57 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (6 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (6 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (6 hours ago)

Malayali Vartha Recommends