Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

പ്രവാസികളുടെ കണ്ണുനിറച്ച് നജീബ്, ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം നടത്തുക എന്ന ലക്ഷ്യം മുറുകെ പിടിച്ചു, ആ​ഗ്രഹം സാഷാത്ക്കരിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലിരുന്ന ഉമ്മയെ തേടിയെത്തിയത് മകന്റെ അപകട മരണ വാർത്ത...!

08 JUNE 2022 05:07 PM IST
മലയാളി വാര്‍ത്ത

പ്രവാസിയായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി നജീബിന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹയിരുന്നു ഉമ്മയെ ഹജ്ജിന് കൊണ്ടു പോവുക എന്നത്. വളരെ നാളായി തന്റെ ഉമ്മ പാത്തുമ്മ കൊതിക്കുന്ന ആ ആഗ്രഹം നടത്താനായി നജീബ് മറ്റെല്ലാ ആവശ്യങ്ങളും മാറ്റിവച്ചു.

ഉമ്മയുടെ ആഗ്രഹം നടത്തുക എന്ന ലക്ഷ്യം മുറുകെ പിടിച്ച്  അതിനുവേണ്ടി ആ മകന്‍ ചെയ്യേണ്ടതെല്ലാം കൃത്യമായി ചെയ്തു. ഒടുവിൽ ആഗ്രഹം സഫലീകരിക്കാൻ എല്ലാം റെഡിയായി കഴിഞ്ഞു. ഇതിന്റെ വലിയ സന്തോഷത്തിലായിരുന്ന നജീബ് അതിന്റെ സന്തോഷം ഫോണിലൂടെ ഉമ്മയുമായി പങ്കുവയ്ക്കുമായിരുന്നു. ആ സംഭാഷണങ്ങളൊക്കെ ഇരുവരുടേയും ഹൃദയം നിറയ്ക്കുന്നതായിരുന്നു.

എന്നാൽ ഉമ്മയുടെ ആ ആഗ്രഹത്തിന് വേണ്ടി യാത്രയാക്കാനോ സ്വീകരിക്കാനോ വിധി നജീബിനെ അനുവദിച്ചില്ല. സൗദിയില്‍ ഡ്രൈവറായ നജീബ് കഴിഞ്ഞ ബുധനാഴ്ച്ച അപകടത്തില്‍ പെട്ടു. റിയാദ് വിമാനത്താവളത്തില്‍ നിന്ന് ഈജിപ്ഷ്യന്‍ പൗരന്മാരുമായി അല്‍ അഹ്‌സയിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. മറ്റൊരു വാഹനത്തിന് പിന്നിലിടിച്ച നജീബിന്റെ വാഹനം പൂർണമായും തകരുകയായിരുന്നു.

നജീബിന് പുറമേ യാത്രക്കാരായ രണ്ടു പേർക്കും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. ഇവര്‍ ഡോക്ടര്‍മാര്‍ ആയിരുന്നു. അപകടം നടക്കുന്നതിന് മുമ്പ് ഉമ്മയെ നജീവ് വിളിച്ചിരുന്നു.യാത്രയ്ക്കുള്ള ഒരുക്കങ്ങളെക്കുറിച്ചായിരുന്നു അപ്പോഴും കൂടുതല്‍ സംസാരിച്ചത്. മക്കയില്‍ എത്തിയാല്‍ ഉമ്മയെ ചെന്നു കാണണമെന്ന് നജീബ് കൂട്ടുകാരോടും പറഞ്ഞിരുന്നു.

എന്നാല്‍ ഉമ്മയേയും മകനേയും പരസ്പരം കാണാന്‍ വിധി അനുവദിച്ചില്ല. ഹജ്ജ് യാത്രാ തീയതി മാറ്റിക്കിട്ടാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നജീബിന്റെ മൃതദേഹം ഉമ്മ തിരിക്കുന്നതിന് മുമ്പ് നാട്ടിലെത്തിക്കാനുള്ള കൂട്ടുകാരുടെ ശ്രമവും പരാജയപ്പെട്ടു.

എന്നാല്‍ മകന്റെ ആഗ്രഹം നന്നായറിയുന്ന ഉമ്മ കരള്‍ പിളരും വേദനയോടെ ഹജ്ജിന് യാത്ര തിരിച്ചു. പ്രാര്‍ഥനയോടെ നാട്ടുകാര്‍ ഉമ്മയെ ഹജ്ജിന് യാത്രയാക്കി. മകന്റെ മൃതദേഹം ഒരു നോക്ക് കാണാനാകാതെ ആ ഉമ്മ ഹജ്ജിനായി യാത്രതിരിക്കുകയായിരുന്നു. ഹസ്‌ന ആണ് നജീബിന്റെ ഭാര്യ. മുഹമ്മദ് ഹാദി ഏക മകനാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (56 minutes ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (58 minutes ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (1 hour ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (1 hour ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (1 hour ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (2 hours ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (2 hours ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (2 hours ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (2 hours ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (2 hours ago)

Malayali Vartha Recommends