പ്രവാസികള്‍ക്ക് ഇത് തിരിച്ചടിയാകും... സ്വദേശി യുവജനങ്ങളെ സ്വകാര്യ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് കുവൈത്ത്

കുവൈത്തില്‍ സ്വദേശി യുവജനങ്ങളെ സ്വകാര്യ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് യുവജന അതോറിറ്റി.ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്ന യുവാക്കള്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴില്‍ പരിചയം നിര്‍ബന്ധമാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ നേടുന്നതിന് മുമ്ബ് സ്വകാര്യ മേഖലയില്‍ നിര്‍ബന്ധമായി ജോലി ചെയ്യണമെന്ന നിര്‍ദേശമാണ് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് പുറപ്പെടുവിച്ചത്. ഇതിനായി സ്വകാര്യസര്‍ക്കാര്‍ മേഖലകളെ സംയോജിപ്പിച്ച്, യുവജന തൊഴില്‍ പ്ലാറ്റ്‌ഫോം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അതോറിറ്റി.
രാജ്യത്തെ യുവതലമുറ അവര്‍ ആഗ്രഹിക്കുന്ന തൊഴില്‍ മേഖലകള്‍ തന്നെ തിരഞ്ഞെടുക്കുന്നതിന് സ്വകാര്യ തൊഴില്‍ വിപണിയില്‍തന്നെ മികച്ച ശമ്ബളവും ആനുകൂല്യങ്ങളും ലഭിക്കുന്നതിനാവശ്യമായ നടപടികളും പ്രോത്സാഹനവും നല്‍കുമെന്ന് യൂത്ത് അതോറിറ്റി ഡയറക്ടര്‍ ഡോ. മിഷാല്‍ അല്‍ റബീഇ പറഞ്ഞു.
യുവാക്കള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമുള്ള ജോലികള്‍ പദ്ധതിയിലൂടെ സ്വകാര്യ മേഖലയില്‍ ലഭ്യമാക്കാന്‍ ശ്രമിക്കും. അതേസമയം, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്ന യുവാക്കള്‍ക്കുള്ള പരിശീലന കാലയളവ് 92 ദിവസത്തില്‍നിന്ന് ആറു മാസമായി വര്‍ധിപ്പിക്കണമെന്ന് സിവില്‍ സര്‍വിസ് കമീഷന്‍ ആക്ടിങ് അണ്ടര്‍ സെക്രട്ടറി അബീര്‍ അല്‍ ദുഐജ് നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha


























