ദേഷ്യം വരുമ്പോഴെല്ലാം ഭര്‍ത്താവ് മര്‍ദിക്കും.... മൊബൈല്‍ ഫോണ്‍ പിടിച്ചുവയ്ക്കും.... മരിക്കുന്നതിന് തൊട്ടുമുമ്പ് മാര്ദനമേറ്റ് പരിക്കുപറ്റിയ നിലയിലുള്ള ഫോട്ടോകളും കരയുന്ന ശബ്ദ സന്ദേശവും സഹോദരിക്ക് അയച്ച് അഫീലിയ.... അബുദാബിയില്‍ വച്ച് മലപ്പുറം സ്വദേശിനിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
മരിക്കുന്നതിന് തൊട്ടുമുമ്പ് മാര്ദനമേറ്റ് പരിക്കുപറ്റിയ നിലയിലുള്ള ഫോട്ടോകളും കരയുന്ന ശബ്ദ സന്ദേശവും സഹോദരിക്ക് അയച്ച് അഫീലിയ.... അബുദാബിയില്‍ വച്ച് മലപ്പുറം സ്വദേശിനിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍.
കുറ്റിപ്പുറം രാങ്ങാട്ടൂര്‍ സ്വദേശിനിയായ അഫീലിയയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവും ഭര്തൃവീട്ടുകാരുമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.മരിക്കുന്നതിന് തൊട്ടുമുമ്പ് മാര്ദനമേറ്റ് പരിക്കുപറ്റിയ നിലയിലുള്ള ഫോട്ടോകളും കരയുന്ന ശബ്ദ സന്ദേശവും അഫീലിയ സഹോദരിക്ക് അയച്ചിരുന്നതാണ് ബന്ധുക്കളുടെ സംശയത്തിന്റെ അടിസ്ഥാനം. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കുറ്റിപ്പുറം പോലീസിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കി. തുടര്‍ന്നാണ് മലപ്പുറത്തെത്തിച്ച മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
ദേഷ്യംവരുമ്പോഴെല്ലാം ഭര്‍ത്താവ് മര്‍ദിക്കും. മൊബൈല്‍ ഫോണ്‍ പിടിച്ചുവയ്ക്കും. ഇവിടെവച്ച് തനിക്ക് എന്തെങ്കിലും പറ്റിയാലും ആത്മഹത്യ ചെയ്തതാണെന്നാണ് ഭര്‍ത്താവ് പറയുകയെന്നും സഹോദരിക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ അഫീലിയ പറയുന്നു.
ജൂണ്‍ 11നായിരുന്നു അഫീലിയയുടെ മരണം. അബുദാബിയില്‍ ജോലി കഴിഞ്ഞ് മുറിയിലെത്തിയ സമയത്ത് തളര്‍ന്നുകിടക്കുന്ന ഭാര്യയെയാണ് കണ്ടതെന്നും ആശുപത്രിയില്‍ എത്തിച്ചശേഷമാണ് അഫീലിയ മരിച്ചതെന്നുമാണ് ഭര്‍ത്താവ് ബന്ധുക്കളെ അറിയിച്ചത്. നേരത്തെയും ഇവര്‍ തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
മാര്‍ച്ചിലാണ് അഫീലിയ ഭര്‍ത്താവിനൊപ്പം അബുദാബിയിലെത്തിയത്. എട്ട് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. നാല് വയസ്സുള്ള കുഞ്ഞുമുണ്ട്.
"
https://www.facebook.com/Malayalivartha