ദുബായ് എയര്‍പോര്‍ട്ടില്‍ വിസ നല്‍കുന്നത് ഇനി റോബോട്ട്
ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടുകളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനി സന്ദര്‍ശകര്‍ക്ക് വിസ നല്‍കുന്നത് റോബോട്ടുകളായിരിയ്ക്കും.വിസ പുതുക്കാനും ട്രാന്‍സിറ്റ് വിസ അനുവദിക്കുകയും ചെയ്യുക ഇനി ഈ റോബോട്ടുകളായിരിക്കും. കൂടാതെ ജോലിക്കും സന്ദര്‍ശനത്തിനുമായി എത്തുന്നവരുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കും.
വിസയ്ക്കുള്ള പണം ക്രെഡിറ്റ് കാര്‍ഡ് വഴി അടച്ചാല്‍ മിനിട്ടുകള്‍ക്കകം രേഖകള്‍ ലഭിക്കും. എമിഗ്രേഷന്‍ സംവിധാനത്തിലും നൂതനസാങ്കേതികവിദ്യ ഉപയോഗിക്കും. യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ യാത്രക്കാരന്റെ എല്ലാ വിവരങ്ങളും എമിഗ്രേഷന്‍ കൗണ്ടറില്‍ എത്തുന്ന നൂതന സംവിധാനവും വരുന്നുണ്ട്.
ഇതോടെ ഇനി യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് കൗണ്ടറുകളില്‍ മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടിവരില്ല. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്നാം ടെര്‍മിനലിലും മൂന്നാം ടെര്‍മിനലിലുമായി പതിമൂന്നോളം റോബോട്ടുകളെ സജ്ജമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha