Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

ഇവിടെ ഇങ്ങനെയാണ് ഭായി… സൗദിഅറേബ്യയില്‍ സ്ത്രീ ആരാധാകര്‍ നടനെ വളഞ്ഞു; എല്ലാം കഴിഞ്ഞപ്പോള്‍ നടനെ പോലീസ് അറസ്റ്റ് ചെയ്തു

28 OCTOBER 2015 09:49 AM IST
മലയാളി വാര്‍ത്ത.

സൗദി അറേബ്യയിലെ ഷോപ്പിങ് മാളില്‍ എത്തിയ കുവൈത്തി നടനെ കണ്ടപ്പോള്‍ സ്ത്രീ ആരാധകര്‍ തങ്ങളുടെ രാജ്യത്തെ നിയമമൊക്കെ മറന്നു പോയി. അവര്‍ നടനെ ആവേശത്തോടെ വളയുകയും നടന്‍ സ്ത്രീകള്‍ക്കിടയില്‍ നിന്നും സെല്‍ഫിയെടുക്കുകയും ചെയ്തു. കാര്യം നിസാരമാണെങ്കിലും പ്രശ്‌നം ഗുരുതരമായി. തുടര്‍ന്ന് പൊലീസെത്തി നടനെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തനിക്ക് ബന്ധമില്ലാത്ത സ്ത്രീകള്‍ക്കൊപ്പം അടുത്തുനിന്നുവെന്ന കുറ്റമാണ് നടന്റെ പേരില്‍ കുറ്റം ചുമത്തിയിരിക്കുന്നത്. അബ്ദുള്‍ അസീല് അല്‍ കസാര്‍ എന്ന യുവനടനാണ് ആരാധകര്‍ കാരണം പൊല്ലാപ്പായത്.
ബുര്‍ഖ ധരിച്ചിരിക്കുന്ന സ്ത്രീകളുടെ ഇടയില്‍ നിന്നും സ്ത്രീകള്‍ക്കിടയില്‍ നിന്നും പൊലീസ് നടനെ ദയനീയമായി വലിച്ചു നീക്കുകയായിരുന്നു. കമ്മീഷന്‍ ഫോര്‍ ദി പ്രമോഷന്‍ ഓഫ് വെര്‍ച്യൂ ആന്‍ഡ് ദി പ്രിവന്‍ഷന്‍ ഓഫ് വൈസിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഓഫീസര്‍മാരാണ് നടനെ അറസ്റ്റ് ചെയ്തത്. കുവൈത്തില്‍ ജീവിക്കുന്ന അബ്ദുള്‍ അസീസ് റിയാദ് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഈ പുലിവാല്‍ പിടിച്ചിരിക്കുന്നത്. അറസ്റ്റ്‌ചെയ്ത നടനെ ഓഫീസേര്‍സ് ഹെഡ് ക്വാര്‍ട്ടേര്‍സിലേക്കാണ് കൊണ്ടു പോയത്. തനിക്ക് ബന്ധമില്ലാത്ത സ്ത്രീകളുമായി ഇടപഴകുകയും ഫോട്ടോയെടുക്കുകയും ചെയ്തതിനാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. മുസ്ലിംരാജ്യമായ സൗദിയില്‍ ഇവയൊക്കെ ഗുരുതരുകുറ്റമായാണ് കണക്കാക്കി വരുന്നത്.
ഇതുമായി ബന്ധപ്പെട്ട വീഡിയോ യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.അറസ്റ്റിനും കേസ് രജിസ്റ്റര്‍ ചെയ്യലിനും ശേഷം അബ്ദുള്‍ അസീസിനെ മോചിപ്പിച്ചിട്ടുണ്ട്. തന്റെ അനുഭവം ഇദ്ദേഹം ഗള്‍ഫ് റൊട്ടാന ടെലിവിഷനില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സ്‌നാപ്ചാറ്റിലെ തന്റെ ഫോളോവേര്‍സിന്റെ അഭിപ്രായമനുസരിച്ച് നല്ല മാളാണെന്നറിഞ്ഞാണ് താന്‍ പ്രസ്തു മാളില്‍ സന്ദര്‍ശനം നടത്തിയതെന്നും അപ്പോഴാണീ ദുരനുഭവം ഉണ്ടായതെന്നും നടന്‍ വിവരിക്കുന്നു. താന്‍ അവിടം സന്ദര്‍ശിക്കുന്നുണ്ടെന്ന് സ്‌നാപ്ചാറ്റിലൂടെ നടന്‍ ഫോളോവേഴ്‌സിനെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ താന്‍ അവിടെ എത്തുമ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ആരാധകരുണ്ടായിരുന്നുവെന്നും ഏറെയും സ്ത്രീകളായിരുന്നുവെന്നും അബ്ദുള്‍ അസീസ് വെളിപ്പെടുത്തുന്നു.തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ തന്റെ നിയന്ത്രണത്തിലല്ലായിരുന്നുവെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. ഇത്തരമൊരു സന്ദര്‍ഭം ഒഴിവാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് മാളിന്റെ ഉടമസ്ഥന്മാര്‍ക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. തുടര്‍ അന്വേഷണം നടക്കുന്നതിനിടെ നടന്‍ ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അബ്ദുള്‍ അസീസ് സൗദിയില്‍ കഴിഞ്ഞിരിക്കണമെന്നാണ് വ്യവസ്ഥ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (6 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (10 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (10 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (11 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (11 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (11 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (11 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (12 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (13 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (13 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (13 hours ago)

Malayali Vartha Recommends