ദുബായിലെ തെരുവിലൂടെ നടക്കുന്ന മലയാളികള്‍ ശ്രദ്ധിക്കുക, സ്ത്രീകള്‍ തലയില്‍ വീഴും

ദുബായിലെ 10നില കെട്ടിടത്തിന് മുകളില്‍ നിന്നും ആത്മഹത്യ ചെയ്യാനായി ചാടിയ യുവതി വീണത് പ്രവാസിയായ യുവാവിന്റെ തലയില്‍. 40 വയസ്സുള്ള സ്ത്രീയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ നിലത്തെത്തുംമുമ്പ് നടപ്പാതയിലൂടെ പോവുകയായിരുന്ന യുവാവിന്റെ ദേഹത്തേക്കാണ് യുവതി വീണത്. ദുബായിലെ ബാര്‍ഷ പ്രദേശത്താണ് സംഭവം. യുവാവ് മലയാളിയാണെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
വീഴ്ചയുടെ അഘാതത്തില്‍ സ്ത്രീക്കും യുവാവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ യുവാവിന് ബോധം നഷ്ടപ്പെട്ടു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. സ്ത്രീ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വീഴ്ചയില്‍ ഇവരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ആശുപത്രിയിലുള്ള യുവാവിന്റെ നിലയും ഗുരുതരമാണ്. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടൊ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സ്ത്രീ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസിപ്പോള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha