ലുലുവിന്റെ ഗ്ലോബല്‍ മാനേജരുടെ മകള്‍ പതിനാലാം നിലയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ വീണു മരിച്ചു

ലുലു ഗ്രൂപ്പില്‍ വെജിറ്റബിള്‍ വിഭാഗം ഗ്ലോബല്‍ മാനേജറായ സുള്‍ഫിക്കറിന്റെ മകള്‍ പതിനാലാം നിലയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ വീണു മരിച്ചു.
ഷാര്‍ജ അല്‍ നാഹ്ദയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ താമസിക്കുന്ന കെട്ടിടത്തില്‍നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാകില്ലെന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്.
മലപ്പുറം തിരൂര്‍ സ്വദേശിനി മെഹക്ക് (15) ആണ് അല്‍ നാഹ്ദ ജുമാ അല്‍ മജീദ് കെട്ടിടത്തിലെ പതിനാലാം നിലയില്‍നിന്ന് താഴെവീണ് മരിച്ചത്. ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു ദുരന്തം. ഷാര്‍ജ പൊലീസും പാരാമെഡിക്കല്‍ വിഭാഗവും വിവരമറിഞ്ഞയുടനെ സംഭവ സ്ഥലത്തെത്തി. മരണകാരണവുമായി ബന്ധപ്പെട്ട സൂചനയൊന്നും പൊലീസിന് ലഭിച്ചില്ല. എന്നാല്‍ ആത്മഹത്യയ്ക്കുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍
ലുലു ഗ്രൂപ്പില്‍ വെജിറ്റബിള്‍ വിഭാഗം ഗ്ലോബല്‍ മാനേജറായ സുള്‍ഫിക്കറിന്റെയും ജസീനയുടെയും മൂത്തമകളാണ്. മൂന്ന് സഹോദരങ്ങളുണ്ട്. ആത്മഹത്യയ്ക്ക് കാരണമായ കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്നാണ് പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha