Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

കൂടുതല്‍ കുരുക്കിലേക്ക്... സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇന്ത്യന്‍ ബാങ്കും; കൂടുതല്‍ അന്വേഷണത്തിന് യുഎഇ സര്‍ക്കാര്‍; സുഹൃത്തുക്കളും കൈവെടിയുന്നു

17 NOVEMBER 2015 02:02 PM IST
മലയാളി വാര്‍ത്ത.

അറ്റ്‌ലസ് രാമചന്ദ്രന്റെ ജീവിതം കൂടുതല്‍ കുരുക്കിലേക്ക് നീളുന്നു. ആയിരം കോടി രൂപ തട്ടിച്ച കേസുകളില്‍ മൂന്ന് വര്‍ഷത്തേയ്ക്ക് അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിലായതോടെ ആര്‍ക്കും രക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കായി. ഗള്‍ഫ് മേഖലയിലെ 52 ഷോറൂമുകളില്‍ പണിയെടുത്തിരുന്ന നൂറുകണക്കിന് മലയാളി യുവാക്കള്‍ പ്രതിസന്ധിയിലായി. 
അതിനിടെ ജൂവലറി വ്യാപാരം, സ്വര്‍ണാഭരണ നിര്‍മ്മാണം, നക്ഷത്ര ആശുപത്രികള്‍, റിയല്‍ എസ്‌റ്റേറ്റ് മേഖലകളില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് യുഎഇയിലേയും മറ്റ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലേയും അധികൃതര്‍ വ്യാപകമായ അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്.
യുഎഇയിലെ 19 ഷോറൂമുകളില്‍ രാമചന്ദ്രന്‍ ഓഗസ്റ്റ് 23ന് അറസ്റ്റിലാകുന്നതിന് മുമ്പുതന്നെ വില്‍പന നിലച്ചിരുന്നു. ഇപ്പോള്‍ ഓരോ ഷോറൂമിലും ഒന്നോ രണ്ടോ പേര്‍ മാത്രം. കട തുറന്നിരിക്കുന്നുവെങ്കിലും കച്ചവടം ഇല്ല. ഒരു ഷോറൂമിലും ഒരു ഗ്രാം സ്വര്‍ണാഭരണം പോലുമില്ല. ഇതോടെ യുഎഇയിലെ അറ്റ്‌ലസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. ഇതിനിടെ രാമചന്ദ്രനെ ജയില്‍ മോചിതനാക്കാന്‍ നടത്തുന്ന ശ്രമങ്ങളും പ്രതിസന്ധിയിലായി. കീഴ്‌കോടതി വിധിക്കെതിരെ അപ്പീല്‍ പോലും നല്‍കാനായിട്ടില്ല. അതിനിടെ കൂടുതല്‍ കേസുകളില്‍ രാമചന്ദ്രന്‍ ശിക്ഷിക്കപ്പെടാനും സാധ്യതയുണ്ട്. മകള്‍ മ്ഞ്ജുവും ജയില്‍ മോചിതയാകാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. 
അതേസമയം ആയിരം കോടിയുടെ വായ്പാ തിരിച്ചടവിന് ഗള്‍ഫില്‍ തീരെ അറിയപ്പെടാത്ത മാസ് ഗ്രൂപ്പ് എന്ന നിക്ഷേപ സ്ഥാപനം വഴി അറ്റ്‌ലസ് ഗ്രൂപ്പില്‍ നിക്ഷേപമുണ്ടാക്കാമെന്ന് രാമചന്ദ്രന്‍ കോടതി മുമ്പാകെ നല്‍കിയ വാഗ്ദാനം ഒരു കളിപ്പീരുപണിയായിരുന്നുവെന്നാണ് അധികൃതരുടെ നിഗമനം. കാരണം ഈ സ്ഥാപനത്തിന് 200 കോടി രൂപപോലും നിക്ഷേപിക്കാനുള്ള ത്രാണിയില്ലത്രെ. ഇതോടെ ജയില്‍ മോചിതനാകാനുള്ള അറ്റ്‌ലസ് രാമചന്ദ്രന്റെ എല്ലാ ശ്രമവും അവസാനിക്കുകയാണ്. യുഎഇയിലെ 19 അറ്റ്‌ലസ് ഷോറൂമുകള്‍ ഈടായി നല്‍കാമെന്ന ഉറപ്പും യുഎഇയിലെ ബാങ്കുകള്‍ അംഗീകരിക്കില്ല.
ഇവയില്‍ മിക്കവയും രാമചന്ദ്രന്റെ ഭാര്യ ഇന്ദിരാ രാമചന്ദ്രന്റെ പേരിലുള്ളവയാണ്. കാല്‍ കഴഞ്ച് പൊന്നുപോലുമില്ലാത്ത ഈ ഷോറൂമുകളാകട്ടെ ഗള്‍ഫിലെ അറ്റ്‌ലസ് സ്‌പോണ്‍സര്‍മാരുടെ വകയും. ഒമാനിലെ അറ്റ്‌ലസ് ഹെല്‍ത്ത് കീയര്‍ ഗ്രൂപ്പിന്റെ വന്‍ ലാഭം കൊയ്യുന്ന രണ്ട് നക്ഷത്ര ആശുപത്രികളിലൊന്ന് ഒരു പ്രമുഖ ഒമാനി ഗ്രൂപ്പിന് വിറ്റ് കടം വീട്ടാമെന്ന് കോടതിക്ക് രാമചന്ദ്രന്‍ ഉറപ്പ് നല്‍കിയതും പാലിക്കപ്പെട്ടില്ല. വില സംബന്ധിച്ച തര്‍ക്കംമൂലം ആ പദ്ധതിയും അലസി.
ദുബായിലെ അറ്റ്‌ലസ് ഷോറൂമുകളെല്ലാം പ്രതിസന്ധിയിലാണ്. ചില ഷോറൂമുകളില്‍ നാലോ അഞ്ചോ വാച്ചുകള്‍ മാത്രം പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. ദുബായില്‍ പന്ത്രണ്ടും അബുദാബിയില്‍ രണ്ടുമടക്കം യുഎഇയില്‍ അറ്റ്‌ലസിന്റെ സ്വര്‍ണാഭരണശാലകളില്‍ 19 എണ്ണത്തില്‍ മിക്കവയും രാമചന്ദ്രന്റെ പേരിലുള്ളവയാണ്. പ്രവര്‍ത്തനരഹിതമായ 52 ഷോറൂമുകളിലെ നൂറുകണക്കിന് ജീവനക്കാര്‍ അറ്റ്‌ലസ് നല്‍കിയ ക്യാമ്പുകളില്‍ കൈയില്‍ കാശില്ലാതെ ദുരിതക്കയത്തിലുമായി. താങ്ങും തണലുമാകാന്‍ ആരുമില്ലാത്ത അവസ്ഥയിലാണ് ഈ മലയാളികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (6 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (10 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (10 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (11 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (11 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (11 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (11 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (12 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (13 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (13 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (13 hours ago)

Malayali Vartha Recommends