പുതുവത്സരാഘോഷത്തിനിടെ ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് സമീപം തീപിടിത്തം, 16 പേര്‍ക്ക് പരിക്കേറ്റു
ദുബായി ബുര്‍ജ് ഖലീഫയ്ക്ക് സമീപം തീപിടിത്തം. ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള അഡ്രസ് ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വമ്പന്‍ കരിമരുന്ന് പ്രയോഗമാണ് ബുര്‍ജ് ഖലീഫയില്‍ നടക്കാനിരുന്നത്. ഇതുകാണാന്‍ എത്തിയവരാണ് ഹോട്ടലില്‍ ഉണ്ടായിരുന്നത്.
ഹോട്ടലിനു സമീപമുള്ള ഇരുപതോളം കെട്ടിടങ്ങളില്‍ വന്‍ തോതില്‍ പുക പടര്‍ന്നിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തില്‍ 16 പേര്‍ക്കു പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha