Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

പ്രതികളുടെ വസ്ത്രം ഒഴികെ എല്ലാം അന്വേഷണ സംഘത്തിന്റെ പക്കൽ..! എന്തിനാണ് 7 ദിവസത്തെ കസ്റ്റഡി..? പ്രതിഭാഗത്തിന്റെ ചോദ്യങ്ങൾ...

08 DECEMBER 2023 05:00 PM IST
മലയാളി വാര്‍ത്ത

പൂയപ്പള്ളിയിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ ചാത്തന്നൂർ സ്വദേശി പത്മകുമാറും കുടുംബവും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് ഇപ്പോൾ ഉള്ളത്. വ്യാഴാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് പോലീസിന്റെ അപേക്ഷ പരിഗണിച്ച് മൂവരെയും കസ്റ്റഡിയില്‍ വിട്ടത്. ചാത്തന്നൂര്‍ സ്വദേശികളായ പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രതികള്‍. തമിഴ്‌നാട്ടിലടക്കം തെളിവെടുപ്പ് നടത്തേണ്ടതിനാല്‍ ഏഴുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് അന്വേഷണസംഘം അപേക്ഷ നല്‍കിയത്. അതേസമയം, ഇത്രയുംദിവസം കസ്റ്റഡിയില്‍ ചോദിക്കുന്നതിനെ പ്രതിഭാഗം എതിർത്തിരുന്നു.

കുട്ടിയെ പാര്‍പ്പിച്ചത് ചാത്തന്നൂരിലെ വീട്ടിലാണ്. കൊട്ടാരക്കരയില്‍ നിന്ന് ചാത്തന്നൂരിലേക്ക് 20 മിനിറ്റ് യാത്രയേയുള്ളൂ. കുട്ടിയെ കൊണ്ടു പോയ കാര്‍ ചാത്തന്നൂരിലുണ്ട്. പ്രതികളുടെ വസ്ത്രം ഒഴികെ എല്ലാം അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്നും പിന്നെ എന്തിനാണ് ഏഴു ദിവസത്തെ കസ്റ്റഡിയെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. മാത്രമല്ല, പ്രതികള്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞിരുന്നു. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. മൂവരെയും ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങിയിരുന്നു.

ചോദ്യം ചെയ്യൽ പൂർത്തിയായാൽ ഉടൻ തന്നെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോകും. പിടിയിലായ ദിവസം പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും അന്വേഷണ സംഘത്തോട് പ്രതികൾ ആവർത്തിക്കുന്നത്. ഇന്നലെ പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചത് മുതൽ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി ഏറെ വൈകിയും തുടർന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ ഓഫീസിലാണ് ചോദ്യം ചെയ്യൽ. സംഭവത്തിൽ ഒന്നാം പ്രതി പത്മകുമാറിനേക്കാൾ പങ്ക് ഇയാളുടെ ഭാര്യ അനിതയ്ക്ക് ആണെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമാകുന്നതെന്നാണ് സൂചന.

അച്ഛന്റെയും അമ്മയുടെയും തീരുമാനത്തിനൊപ്പം മകൾ അനുപമയും ചേരുകയായിരുന്നു. ഡിഐജി ആർ നിശാന്തിനിയും ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (5 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (13 minutes ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (33 minutes ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (52 minutes ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (1 hour ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (1 hour ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (1 hour ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (1 hour ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (1 hour ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (2 hours ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (2 hours ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (2 hours ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (11 hours ago)

Malayali Vartha Recommends