മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം

യുഎഇയിലെ ചില പ്രദേശങ്ങളില്‍ അടിയന്തര മുന്നറിയിപ്പ് സന്ദേശം ലഭിച്ചു. മിസൈല്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി നിര്‍ദേശം നല്‍കി. പിന്നീട് ഭീഷണി അകന്നതായും സന്ദേശം നല്‍കി.
രാജ്യത്തെ ലക്ഷ്യമിട്ട് മിസൈല്‍ ഭീഷണി കണ്ടെത്തിയതായി യുഎഇ വ്യോമപ്രതിരോധ സേന അറിയിച്ചതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ ജനലുകള്‍, വാതിലുകള്‍, തുറസ്സായ സ്ഥലങ്ങള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണമെന്നും അധികൃതരില്‍നിന്നുള്ള തുടര്‍ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. സുരക്ഷിതമായ കെട്ടിടങ്ങള്‍ക്കുള്ളില്‍ തുടരുകയും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പിന്തുടരുകയും ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha

























